തിരയുക

മെത്രാന്മാർ അണിയുന്ന തൊപ്പി മെത്രാന്മാർ അണിയുന്ന തൊപ്പി  

അല്ലഹബാദ് രൂപതയ്ക്ക് പുതിയ ഭരണസാരഥി!

അല്ലഹബാദ് രൂപതയുടെ പുതിയ മെത്രാൻ ലൂയിസ് മസ്ക്കരെഞ്ഞാസ്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഉത്തർപ്രദേശിലെ അല്ലഹബാദ് രൂപതയുടെ പുതിയ മെത്രാനായി വൈദികൻ ലൂയിസ് മസ്ക്കരെഞാസിനെ (Rev. Louis Mascarenhas) മാർപ്പാപ്പാ നാമനിർദ്ദേശം ചെയ്തു.

ഈ രൂപതയുടെ അഡ്മിനിസ്ട്രേറ്റർ ആയി സേവനമനുഷ്ഠിച്ചു വരവെയാണ് ഫ്രാൻസീസ് പാപ്പാ അദ്ദേഹത്തെ ശനിയാഴ്‌ച (17/06/23) രൂപതാദ്ധ്യക്ഷനായി ഉയർത്തിയത്.

കർണ്ണാടക സ്വദേശിയായ നിയുക്തമെത്രാൻ ലൂയീസ് മസ്ക്കരെഞ്ഞാസ് 1959 സെപ്റ്റംബർ 29-ന് കെൽമ്പെത്തിലാണ് ജനിച്ചത്. 1989 ഏപ്രിൽ 4-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം വിവിധ ഇടവകകളിൽ സഹവികാരി, രൂപതാകൂരിയായിലെ ഉദ്യോഗസ്ഥൻ, രൂപതാ വികസന സാമൂഹ്യക്ഷേമ കേന്ദ്ര മേധാവി, അല്ലഹബാദിലെ സെൻറ് ജോസഫ് കോളേജിൻറെ തലവൻ, അവിടത്തെ നസ്രത്ത് ആശുപത്രിയുടെ ഡയറെക്ടർ തുടങ്ങിയ വിവിധ തലങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്.

ആംഗലസംഹിത്യത്തിൽ ബിരുദനാന്തര ബിരുദമുള്ള നിയുക്തമെത്രാൻ മസ്ക്കെരാഞ്ഞാസ് ഗ്രാമീണവികസനം, വിദ്യഭ്യാസം എന്നീ വിഷയങ്ങളിലും ബിരുദങ്ങൾ നേടിയിട്ടുണ്ട്

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 June 2023, 15:05