തിരയുക

ബൊറാകെ ദ്വീപ്. ബൊറാകെ ദ്വീപ്. 

ഫിലിപ്പൈൻസ് മെത്രാന്മാർ: ആറ്റിസ് ആദിവാസികളെ മാനിക്കണം

ബൊറാകെ ദ്വീപിൽ താമസിക്കുന്ന തദ്ദേശീയരെ ബഹുമാനിക്കണമെന്ന് ഫിസർക്കാരിനോടും വികസനത്തിനായി പ്രവർത്തിക്കുന്നവരോടും ഫിലിപ്പൈൻസ് മെത്രാ൯ സമിതിയുടെ തദ്ദേശീയർക്കായുള്ള കമ്മീഷൻ (ECIP) ആവശ്യപ്പെട്ടു.

സി.റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

തദ്ദേശീയരായ ആറ്റിസ് ഗോത്രത്തിന് അനുവദിച്ച ഭൂമിയുടെ ഉടമസ്ഥാ അവകാശങ്ങൾ ബഹുമാനിക്കാൻ ബൊറാകേ ദ്വീപിലെ ഫിലിപ്പൈൻസ് സർക്കാരിനോടും സ്വകാര്യ വികസനക്കാരോടും ഫിലിപ്പൈൻസ് മെത്രാ൯ സമിതിയുടെ തദ്ദേശീയർക്കായുള്ള കമ്മീഷൻ (ECIP)ആവശ്യപ്പെട്ടു.  ദാരിദ്ര്യം നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി 2018 സർക്കാർ ഗോത്രഭൂമിയുടെ പട്ടയം ആറ്റിസ് ആദിവാസികൾക്ക് നൽകി. കാർഷിക പരിഷ്കരണത്തിന്റെ ഗുണഭോക്താക്കളായിരുന്നിട്ടും ഭൂമി കൃഷിക്ക് അനുയോജ്യമല്ല എന്ന് അവകാശവാദം കാരണം ആ ജനത ഇപ്പോൾ അവരുടെ ഭൂമി നഷ്ടപ്പെടുന്ന അപകട സാധ്യത നേരിട്ട് വരുന്നു. ഭൂമിയിൽ കൃഷി ചെയ്യുന്നതിൽ നിന്ന് തദ്ദേശിയ വിഭാഗത്തിന് വളരെ കാലമായി പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന്  ഊന്നി പറഞ്ഞുകൊണ്ട് മെത്രാൻ താല -ഓക് കാർഷിക പരിഷ്കരണ വകുപ്പിനോടു അവരെ ആദരിക്കണമെന്ന് അഭ്യർത്ഥിച്ചു.

ടൂറിസത്തിന്റെ വികസനവും ദ്രുതഗതിയിലുള്ള നിർമ്മാണവും ദ്വീപിന്റെ യഥാർത്ഥ നിവാസികളായ ആറ്റിസ് ഗോത്രങ്ങൾക്ക് വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. സമീപ വർഷങ്ങളിൽ, ആറ്റിസ് ജനത ഭൂമിയുടെ ദൗർലഭ്യം നേരിടുകയും അവരുടെ പൂർവ്വിക ഭൂമി വിട്ടുപോകാൻ തുടങ്ങുകയും ചെയ്തു. അവരുടെ കുടിയിറക്കം തടയാനുള്ള ശ്രമത്തിൽ, ഫിലിപ്പൈൻസ് സർക്കാർ അവർക്ക് 3.2 ഹെക്ടറിന് ഭൂമിയുടെ പട്ടയം നൽകി, 2018-ൽ ദ്വീപിന്റെ മൊത്തം വിസ്തീർണ്ണത്തിന്റെ ഏകദേശം 1% ന് തുല്യമാണ്. എന്നിരുന്നാലും, പുതിയ നിർമ്മാണ പദ്ധതികൾ കാരണം ഈ ഭൂമിയുടെ പട്ടയങ്ങൾ ഇപ്പോൾ തർക്കത്തിലാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 June 2023, 12:51