തിരയുക

ഫ്രാൻസീസ് പാപ്പായും കോപ്റ്റിക് ഓർത്തൊഡോക്സ്  സഭയുടെ പാത്രീയാർക്കീസ് തവോദ്രോസ് ദ്വീതീയനും. ഫ്രാൻസീസ് പാപ്പായും കോപ്റ്റിക് ഓർത്തൊഡോക്സ് സഭയുടെ പാത്രീയാർക്കീസ് തവോദ്രോസ് ദ്വീതീയനും. 

സഭയുടെ എക്യുമെനിക്കൽ കൂട്ടായ്മയിൽ പുതിയ ഒരു നാഴികക്കല്ല്

ഫ്രാൻസിസ് പാപ്പായും, ഇപ്പോഴത്തെ അലെക്‌സാന്ധ്രിയായിലെ പാപ്പായും, കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയാർകീസുമായ തവാദ്രോസ് ദ്വിതീയനും വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തും.

ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

വിശുദ്ധ പോൾ ആറാമൻ പാപ്പായും, കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയാർകീസ് ഷെനൂദ മൂന്നാമനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ അൻപതാം വാർഷികത്തിൽ ഫ്രാൻസിസ് പാപ്പായും, ഇപ്പോഴത്തെ   അലെക്‌സാന്ധ്രിയായിലെ പാപ്പായും, കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയാർകീസുമായ  തവാദ്രോസും വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തുന്നു. ഇരുസഭകളുടെയും എക്യുമെനിക്കൽ സൗഹൃദത്തിന് ഈ കൂടിക്കാഴ്ച വലിയ പങ്കു വഹിക്കും. മെയ് മാസം ഒൻപതാം തീയതി റോമിലെത്തുന്ന പാത്രിയാർകീസ് മെയ് പത്തിന് വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടക്കുന്ന പൊതുകൂടിക്കാഴ്ചയിൽ ഫ്രാൻസിസ് പാപ്പായോടൊപ്പം ചേരും. തുടർന്ന് മെയ് പതിനൊന്നാം തീയതി പാപ്പായുമായി സ്വകാര്യകൂടിക്കാഴ്ച്ച നടത്തുകയും, ഒരുമിച്ച് പ്രാർത്ഥനയിൽ പങ്കുചേരുകയും ചെയ്യും.

തുടർന്ന് അതേ  ദിവസം തന്നെ ക്രിസ്ത്യൻ കൂട്ടായ്മയ്ക്ക് വേണ്ടിയുള്ള ഡിക്കസ്റ്ററിയിലും പാത്രിയാർകീസ് സന്ദർശനം നടത്തും. റോമിലുള്ള ഓർത്തഡോക്സ്‌ കോപ്റ്റിക് സമൂഹത്തിലെ വിശ്വാസികളെയും പാത്രിയർകീസ് സന്ദർശിക്കുകയും അവർക്കുവേണ്ടി മെയ് പതിനാലാം തീയതി റോമിലെ ലാറ്ററൻ ബസിലിക്കയിൽ ദിവ്യകാരുണ്യ ആഘോഷവും നടത്തും.

പത്തുവർഷങ്ങൾക്കു മുൻപ് നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം ഫ്രാൻസിസ് പാപ്പായുടെയും, തവദ്രോസ് രണ്ടാമന്റെയും സൗഹൃദം ക്രിസ്ത്യൻ കൂട്ടായ്മയ്ക്ക് ഏറെ ഊർജം പകർന്നിട്ടുണ്ട്.ക്രിസ്തുവിന്റെ നാമത്തിനു വേണ്ടി രക്തസാക്ഷികളാകുന്നവർ അവരുടെ രക്തം ചിന്തുന്നത് നമ്മുടെ ഐക്യത്തിനുവേണ്ടിയാണെന്നുള്ള ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും, ഈ സൗഹൃദത്തെ ഊഷ്മളമാക്കുന്നു.

പോൾ ആറാമൻ മാർപാപ്പയും ഷെനൂദ മൂന്നാമൻ മാർപാപ്പയും (1973-2023) തമ്മിലുള്ള കൂടിക്കാഴ്ചയുടെ അൻപതാം വാർഷികത്തോടനുബന്ധിച്ച് പ്രധാന എക്യുമെനിക്കൽ  രേഖകൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു അനുസ്മരണ പുസ്തകവും "കത്തോലിക്ക  സഭയും, കോപ്റ്റിക് ഓർത്തഡോക്സ്  സഭയും"  പോൾ ആറാമൻ മാർപാപ്പയും ഷെനൂദ മൂന്നാമൻ മാർപാപ്പയും (1973-2023) തമ്മിലുള്ള കൂടിക്കാഴ്ചയുടെ അൻപതാം  വാർഷികം” എന്ന പേരിൽ തദവസരത്തിൽ പ്രകാശനം ചെയ്യുന്നുണ്ട്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 May 2023, 12:52