ബാലസോർ രൂപതയ്ക്ക് പുതിയ ഇടയൻ
ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
വടക്കേ ഇന്ത്യയിലെ ഒറീസ സംസ്ഥാനത്തിലെ ബാലസോർ രൂപതയുടെ പുതിയ ഇടയനായി ബിഷപ്പ് വർഗീസ് തോട്ടങ്കരയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. 1959 ജൂൺ മാസം രണ്ടാം തീയതി കേരളത്തിലെ തോട്ടുവ എന്ന ഗ്രാമത്തിൽ ജനിച്ച അദ്ദേഹം കോൺഗ്രിഗേഷൻ ഓഫ് മിഷൻ സന്യാസ സമൂഹത്തിൽ ചേർന്ന് 1987 ജനുവരി ആറാം തീയതി വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. തുടർന്ന് 2013 ജൂൺ 28 ന് എത്യോപ്യയിലെ നെകെമ്റ്റേയിൽ അപ്പസ്തോലിക വികാരിയായി നിയമിതനാക്കപ്പെടുകയും, ഓഗസ്റ്റ് 13 ന് മെത്രാനായി അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു.
2019 ഏപ്രിൽ 22 ന് ബാലസോർ രൂപതയുടെ മെത്രാൻ സൈമൺ കൈപ്പുറത്തിന്റെ നിര്യാണത്തെ തുടർന്ന് രൂപത പുതിയ മെത്രാനുവേണ്ടി കാത്തിരിക്കവെയാണ് ഈ പുതിയ നിയമനം റോമിൽ നിന്നും ഉണ്ടായിരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: