തിരയുക

ആർച്ച്ബിഷപ്പ് റോബർട്ട് ഫ്രാൻസീസ് പ്രെവോസ്റ്റ്, മെത്രാന്മാർക്കുവേണ്ടിയുള്ള വത്തിക്കാൻ വിഭാഗത്തിൻറെ (Dicastery for bishops )  അദ്ധ്യക്ഷൻ. ആർച്ച്ബിഷപ്പ് റോബർട്ട് ഫ്രാൻസീസ് പ്രെവോസ്റ്റ്, മെത്രാന്മാർക്കുവേണ്ടിയുള്ള വത്തിക്കാൻ വിഭാഗത്തിൻറെ (Dicastery for bishops ) അദ്ധ്യക്ഷൻ.  (Vatican Media)

മെത്രാൻ, കൂടുതൽ വിശാലമായ ഒരു വീക്ഷണത്തിനുടമയായിരിക്കണം, ആർച്ച്ബിഷപ്പ് പ്രെവോസ്റ്റ്.

മെത്രാന്മാർക്കുവേണ്ടിയുള്ള വത്തിക്കാൻ വിഭാഗത്തിൻറെ (Dicastery for bishops ) അദ്ധ്യക്ഷൻ, ആർച്ച്ബിഷപ്പ് റോബർട്ട് ഫ്രാൻസീസ് പ്രെവോസ്റ്റ്, വത്തിക്കാൻ റേഡിയോ പരിപാടികളുടെ ചുമതലയുള്ള തൊർണിയേല്ലി അന്ത്രെയായ്ക്കനുവദിച്ച അഭിമുഖം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇന്ന് ഒരു മെത്രാൻറെ തിരിച്ചറിയൽ അടയാളം “കാതോലികത” അഥവാ, സാർവ്വത്രികത ആയിരിക്കണമെന്ന് മെത്രാന്മാർക്കുവേണ്ടിയുള്ള വത്തിക്കാൻ വിഭാഗത്തിൻറെയും (Dicastery for bishops ) ലത്തീനമേരിക്കയ്ക്കു വേണ്ടിയുള്ള പൊന്തിഫിക്കൽ സമിതിയുടെയും അദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് റോബർട്ട് ഫ്രാൻസീസ് പ്രെവോസ്റ്റ്.

വത്തിക്കാൻ റേഡിയോ പരിപാടികളുടെ ചുമതലയുള്ള തൊർണിയേല്ലി അന്ത്രെയായ്ക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

മെത്രാൻ പ്രാദേശിക മാനത്തിൽ ഒതുങ്ങിപ്പോകുന്ന അപകടത്തെക്കുറിച്ചു സൂചിപ്പിച്ച ആർച്ച്ബിഷപ്പ് റോബർട്ട് പ്രെവോസ്റ്റ്, സഭയെയും യാഥാർത്ഥ്യത്തെയും കുറിച്ചു വളരെ കൂടുതൽ വിശാലമായ ഒരു വീക്ഷണം മെത്രാൻ പുലർത്തണമെന്നും സഭയുടെ ഈ സാർവ്വത്രികത അനുഭവിച്ചറിയണമെന്നും പ്രസ്താവിച്ചു.

ചാരത്തുള്ളവരെ ശ്രവിക്കാനും ഉപദേശങ്ങൾ തേടാനും കഴിവും ഒപ്പം മാനസികവും ആദ്ധ്യാത്മികവുമായ പക്വതയും ഉള്ളവനായിരിക്കണം മെത്രാനെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജനത്തിൻറെ ഭരണാധികാരിയല്ല പ്രത്യുത ജനങ്ങളുടെ ചാരത്തുള്ള ഇടയനാണ് മെത്രാനെന്നും ആർച്ച്ബിഷപ്പ് റോബർട്ട് പ്രെവോസ്റ്റ് പറഞ്ഞു.

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 May 2023, 12:58