തിരയുക

മെത്രാൻ ജോൺ റോഡ്രീഗസ്, പൂന രൂപതയുടെ പുതിയ ഭരണാദ്ധ്യക്ഷൻ മെത്രാൻ ജോൺ റോഡ്രീഗസ്, പൂന രൂപതയുടെ പുതിയ ഭരണാദ്ധ്യക്ഷൻ 

ബിഷപ്പ് ജോൺ റൊഡ്രീഗസ് പൂന രൂപതയുടെ പുതിയ ഭരണ സാരഥി!

പൂന രൂപതയുടെ മെത്രാൻ തോമസ് ദാബ്രെ പ്രായപരിധി കഴിഞ്ഞതിനെ തുടർന്ന് സമർപ്പിച്ച രാജി സ്വീകരിച്ചതിനു ശേഷം ശനിയാഴ്ച (25/03/23)യാണ് ഫ്രാൻസീസ് പാപ്പാ ബിഷപ്പ് ജോൺ റോഡ്രീഗസിനെ തൽസ്ഥാനത്തേക്ക് നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മഹാരാഷ്ട്ര സംസ്ഥാനത്തിലെ പൂന രൂപതയുടെ പുതിയ മെത്രാനായി ബിഷപ്പ് ജോൺ റോഡ്രീഗസിനെ മാർപ്പാപ്പാ നാമനിർദ്ദേശം ചെയ്തു.

ബോംബെ അതിരൂപതയുടെ സഹായമെത്രാനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.

പൂന രൂപതയുടെ മെത്രാൻ തോമസ് ദാബ്രെ പ്രായപരിധി കഴിഞ്ഞതിനെ തുടർന്ന് സമർപ്പിച്ച രാജി സ്വീകരിച്ചതിനു ശേഷം ശനിയാഴ്ച (25/03/23)യാണ് ഫ്രാൻസീസ് പാപ്പാ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.

55 വയസ്സു പ്രായമുള്ള ബിഷപ്പ് ജോൺ റോഡ്രീഗസ് മുമ്പയിൽ  1967 ആഗസ്റ്റ് 21-നാണ് ജനിച്ചത്. 1998 ഏപ്രിൽ 18-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 2013 മെയ് 15-ന് ബോംബെ സഹായമെത്രാനായി നാമനിർദ്ദേശം ചെയ്യപ്പെടുകയും അക്കൊല്ലം തന്നെ ജൂൺ 29-ന് മെത്രാനായി അഭിഷിക്തനാകുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 March 2023, 09:59