തിരയുക

മുറിക്കപ്പെടുന്ന അപ്പം മുറിക്കപ്പെടുന്ന അപ്പം 

കാമറൂണിൽ വൈദികൻ കൊല്ലപ്പെട്ടു

നിരവധി മതപീഡനങ്ങൾക്കും, കൊലപാതകങ്ങൾക്കും സാക്ഷ്യം വഹിച്ച കാമറൂണിൽ വീണ്ടും ഒരു വൈദികനെ കൂടി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

കാമറൂണിന്റെ മധ്യമേഖലയായ  ലെക്കി പ്രവിശ്യയിലെ ഒബാല എന്ന സ്ഥലത്തു കത്തോലിക്കാ പുരോഹിതനായ ഒലിവിയർ നിട്സാ എബോധിനെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. മാർച്ചുമാസം ഒന്നാം തീയതി  ഒബാലയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ വൈദികന്റെ ജഡം കണ്ടെത്തിയത്.

ഫെബ്രുവരി ഇരുപത്തിയെട്ടാം തീയതി ഒരു കൂട്ടം ആളുകൾ വൈദികൻ താമസിച്ചിരുന്ന ഭവനത്തിൽ എത്തുകയും, തുടർന്ന് അവശനിലയിലുള്ള  ഒരു വ്യക്തിക്ക്  വൈദികന്റെ സേവനം ആവശ്യമാണെന്നു തെറ്റിദ്ധരിപ്പിച്ചുകൊണ്ട് കാറിൽ കയറ്റിക്കൊണ്ടുപോവുകയുമായിരുന്നു. രോഗീലേപനം നൽകാനുള്ള തന്റെ ഉത്തരവാദിത്വം മാറ്റിവയ്ക്കാതെ അവരുടെ ഒപ്പം കാറിൽ കയറിയ വൈദികനെ വാഹനത്തിനുള്ളിൽ വച്ചുതന്നെ ക്രൂരമായി മർദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു.തുടർന്ന് കാറിനുള്ളിൽനിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞ വൈദികന്റെ മൃതദേഹം അടുത്തദിവസം വഴിയരികിൽ കണ്ടെത്തുകയും തുടർന്ന്, ആശുപതിയിലേക്ക് മാറ്റുകയുമായിരുന്നു.

സമാധാനത്തിനും, സമൂഹത്തിന്റെ നീതിക്കും വേണ്ടി അക്ഷീണം പ്രയത്നിച്ച ഫാ.ഒലിവിയറിന്റെ വിയോഗം വിശ്വാസികളിലും, നാട്ടുകാരിലും വലിയ ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 March 2023, 15:15