തിരയുക

ഉക്രൈയിൻ ഗ്രീക്കുകത്തോലിക്കാ സഭാ തലവനായ ആർച്ചുബിഷപ്പ് സ്വ്യത്തൊസ്ലാവ് ഷെവ്ചുക്ക് ഉക്രൈയിൻ ഗ്രീക്കുകത്തോലിക്കാ സഭാ തലവനായ ആർച്ചുബിഷപ്പ് സ്വ്യത്തൊസ്ലാവ് ഷെവ്ചുക്ക്  

ഉക്രൈൻ യുവതയ്ക്ക് പ്രചോദനമേകി ആർച്ചുബിഷപ്പ് സ്വ്യത്തൊസ്ലാവ് !

ഉക്രൈയിനിലെ ഗ്രീക്കുകത്തോലിക്കാ സഭാ തലവനായ ആർച്ചുബിഷപ്പ് സ്വ്യത്തൊസ്ലാവ് ഷെവ്ചുക്കിൻറെ വീഡിയൊ സന്ദേശം!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഉക്രൈയിൻ പിടിച്ചുനില്ക്കുകയും പൊരുതുകയും പ്രാർത്ഥിക്കുകയുമാണെന്ന് അന്നാട്ടിലെ ഗ്രീക്കുകത്തോലിക്കാ സഭാ തലവനായ ആർച്ചുബിഷപ്പ് സ്വ്യത്തൊസ്ലാവ് ഷെവ്ചുക്ക് (Sviatoslav Shevchuk).

റഷ്യ ഉക്രൈയിനെതിരെ നടത്തുന്ന നിഷ്ഠൂര യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ അനുദിനം വീഡിയൊ സന്ദേശരൂപത്തിൽ ചിന്തകൾ പങ്കുവയ്ക്കുന്ന അദ്ദേഹം യുദ്ധത്തിൻറെ 299-ാമത്തെ ദിനമായിരുന്ന തിങ്കളാഴ്ചത്തെ (19/12/22)    സന്ദേശത്തിലാണ് ഇതു പറഞ്ഞിരിക്കുന്നത്.

ഉക്രൈയിൻകാരായ യുവജനത്തെക്കുറിച്ച് പ്രത്യേകം പരാമർശിക്കുന്ന ആർച്ചുബിഷപ്പ് സ്വ്യത്തൊസ്ലാവ് അവർ സ്വന്തം ചുമലുകളിൽ യുദ്ധഭാരം പേറുകയും ഉക്രൈയിനെ വിജയത്തിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും ഈ വിജയം അന്ധകാരത്തിന്മേൽ പ്രകാശത്തിൻറെ ജയം ആണെന്നും പറയുന്നു.

ക്രൈസ്തവ വിളി ജീവിക്കുക എന്ന നമ്മുടെ കടമയെക്കുറിച്ചും ഓർമ്മിപ്പിക്കുന്ന അദ്ദേഹം ജീവിത പൂർണ്ണതയിലേക്കും ആനന്ദത്തിലേക്കുമുള്ള ദൈവത്തിൻറെ വിളിയോടു പ്രത്യുത്തരിക്കാൻ ഭയപ്പെടരുതെന്ന് യുവതയ്ക്ക് പ്രചോദനം പകരുന്നു. യുദ്ധം തകർത്തിരിക്കുന്ന ഉക്രൈയിൻ നഗരങ്ങളിലും ഗ്രാമങ്ങളിലും ഈ അതിശൈത്യത്തിനു മദ്ധ്യേ ഉപജീവനമാർഗ്ഗമില്ലാതെ ദുരിതമനുഭവിക്കുന്നവരെ ആർച്ചുബിഷപ്പ് സ്വ്യത്തൊസ്ലാവ് പ്രത്യേകം ഓർക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 December 2022, 13:20