തിരയുക

വൈദികൻ സെബസ്ത്യാവൊ മസ്കെരാഞസ്,S.F.X , ഗുജറാത്തിലെ ബറോഡ രൂപതയുടെ പുതിയ മെത്രാൻ വൈദികൻ സെബസ്ത്യാവൊ മസ്കെരാഞസ്,S.F.X , ഗുജറാത്തിലെ ബറോഡ രൂപതയുടെ പുതിയ മെത്രാൻ  

വൈദികൻ സെബസ്ത്യാവൊ മസ്കെരാഞസ്, ബറോഡ രൂപതയുടെ പുതിയ മെത്രാൻ!

പിലാർ ഫാദേഴ്സ് എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസീസ് സേവ്യറിൻറെ നാമത്തിലുള്ള പ്രേഷിതസമുഹത്തിലെ അംഗമാണ് നിയുക്ത മെത്രാൻ സെബസ്ത്യവൊ മസ്കെരാഞസ്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഗുജറാത്തിലെ ബറോഡ രൂപതയുടെ പുതിയ മെത്രാനായി വൈദികൻ സെബസ്ത്യാവൊ മസ്കെരാഞസിനെ മാർപ്പാപ്പാ നാമനിർദ്ദേശം ചെയ്തു.

വർഷാന്ത്യദിനമായിരുന്ന ശനിയാഴ്ച (31/12/22) ആണ് ഫ്രാൻസീസ് പാപ്പാ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.

പിലാർ ഫാദേഴ്സ് എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസീസ് സേവ്യറിൻറെ നാമത്തിലുള്ള പ്രേഷിതസമുഹത്തിൻറെ സുപ്പീരിയർ ജനറൽ ആയി സേവനം ചെയ്യുകയായിരുന്നു നിയുക്ത മെത്രാൻ സെബസ്ത്യവൊ മസ്കെരാഞസ്.

1959 ജൂലൈ 29-ന് ഗോവ ദമാവൊ അതിരൂപതയിലെ കമുർലിം എന്ന സ്ഥലത്ത് ജനിച്ച അദ്ദേഹം 1984 മെയ് 6-ന് പിലാർ വൈദിക സമൂഹത്തിൽ പൗരോഹിത്യം സ്വീകരിച്ചു. സഹവികാരി, വിദ്യാലയാധികാരി എന്നീ നിലകളിൽ ഏതാനും നാൾ സേവനമനുഷ്ടിച്ചതിനു ശേഷം അദ്ദേഹം ജർമ്മനിയിൽ ‘മിസിയോളജി’യിൽ ഉപരിപഠനം നടത്തുകയും അന്നാട്ടിലെ ഫ്രൈബുർഗ് സർവ്വകലാശാലയിൽ നിന്ന്, ക്രോഡീകൃത ദൈവവിജ്ഞാനീയത്തിൽ, അഥവാ, സിസ്റ്റെമാറ്റിക് തിയോളജിയിൽ ഡോക്ടറേറ്റ് ബിരുദം നേടുകയും ചെയ്തു. പിന്നീട് അദ്ദഹം ഗോവയിലെ പിലാർ ദൈവശാസ്ത്ര കോളേജിൽ പഠിപ്പിക്കുകയും  കോളേജ് റെക്ടറായി സേവനം ചെയ്യുകയും ചെയ്തു. മുംബെയിൽ പിലാർ സമൂഹത്തിൻറെ പ്രൊവിൻഷ്യൽ, ദമാനിൽ ഈ സമൂഹത്തിൻറ മേധാവി എന്നീ നിലകളിലും നിയുക്ത മെത്രാൻ സെബസ്ത്യാവൊ മസ്കെരാഞസ് പ്രവർത്തിച്ചിട്ടുണ്ട്. 

ജാർഖണ്ഡിലെ റാഞ്ചി അതിരൂപതയുടെ സഹായമെത്രാനായ തെയദോർ മസ്കരേഞസിൻറെ സഹോദരനാണ് നിയുക്ത മെത്രാൻ സെബസ്ത്യാവൊ മസ്കരേഞസ്.         

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 December 2022, 13:52