തിരയുക

പ്രതീക്ഷകളുടെ കുടിയേറ്റം പ്രതീക്ഷകളുടെ കുടിയേറ്റം  (ANSA)

പ്രതിസന്ധികളിൽ പലായനം ചെയ്യുന്നവർക്ക് കൈത്താങ്ങായി കൊളംബിയൻ-വെനെസ്വേല മെത്രാന്മാർ

രണ്ട് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ മെത്രാൻസമിതി നേതാക്കൾ നവംബർ ഇരുപത്തിയൊന്നാം തീയതി വടക്കൻ കൊളംബിയയിലെ അപ്പാർത്തദോ രൂപതയിൽ യോഗം ചേർന്ന് മാനുഷിക പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന പ്രാദേശിക സഭയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ലാറ്റിനമേരിക്കൻ രാജ്യമായ വെനെസ്വേലയിൽ ഉടലെടുത്ത കടുത്ത സാമ്പത്തികപ്രതിസന്ധി ഓരോ വർഷവും ആയിരക്കണക്കിനാളുകളെയാണ് ജീവൻ പണയം വച്ചും വടക്കൻ അമേരിക്കയിലേക്ക് കുടിയേറുവാൻ നിർബന്ധിതരാക്കുന്നത്.പ്രധാനമായും കൊളംബിയയുടെ തെക്കുപ്രവിശ്യയിലുള്ള ഉരാബാ-ധാരിയൻ മേഖലകളിലൂടെയുള്ള അപകടങ്ങൾ നിറഞ്ഞ കാട്ടുപ്രദേശമാണ് കുടിയേറ്റക്കാരുടെ നടപ്പാത.തങ്ങളുടെ ലക്ഷ്യസ്ഥാനത്തെത്തിച്ചേരുമെന്ന പ്രതീക്ഷകളാണ് ഈ മനുഷ്യരെ മുന്നോട്ട് നയിക്കുന്നത്.എങ്കിലും ഓരോ വർഷവും ധാരാളം കുടിയേറ്റക്കാരാണ് തങ്ങളുടെ ജീവൻ ഇടക്കുവച്ച് ബലികഴിക്കേണ്ടതായി വരുന്നത്.ഈ മാനുഷികവൈഷമ്യതയിലേക്കാണ് ലാറ്റിനമേരിക്കൻ രാജ്യങ്ങളായ  കൊളംബിയൻ-വെനെസ്വേല മെത്രാൻ സമിതി സഹായഹസ്തവുമായി കടന്നുവരുന്നത്.

'കുടിയേറ്റക്കാരുടെ പാദങ്ങളിൽ' എന്ന പേരിൽ സംഘടിതപ്രവർത്തനമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.കുടിയേറ്റ യാഥാർത്ഥ്യത്തെക്കുറിച്ച് പഠിക്കാനും, കുടിയേറ്റക്കാർക്കായി പ്രവർത്തിക്കുന്നവരെ പിന്തുണയ്ക്കാനും, പ്രോത്സാഹനത്തിന്റെ ശബ്ദം നൽകാനും ഈ പ്രവർത്തനം ലക്‌ഷ്യം കാണുന്നു.ഈ വർഷം, യുഎൻഎച്ച്‌സിആർ (യുണൈറ്റഡ് നേഷൻസ് ഹൈ കമ്മീഷണർ ഫോർ റെഫ്യൂജീസ്) - റെഡ് ക്ലേമർ റിപ്പോർട്ട് പ്രകാരം, കുടിയേറ്റക്കാരായ  മൊത്തം ആളുകളുടെ എണ്ണം കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടിയായി. ഈ വർഷത്തെ കണക്കിൽ 1,367 കുട്ടികളും കൗമാരക്കാരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.

24 November 2022, 17:12