തിരയുക

രണ്ടാം വത്തിക്കാൻ സൂനഹദോസിൻറെ ഉദ്ഘാടനം 1962 ഒക്ടോബർ 11-ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഇരുപത്തിമൂന്നാം യോഹന്നാൻ മാർപ്പാപ്പാ നിർവ്വഹിക്കുന്നു. രണ്ടാം വത്തിക്കാൻ സൂനഹദോസിൻറെ ഉദ്ഘാടനം 1962 ഒക്ടോബർ 11-ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഇരുപത്തിമൂന്നാം യോഹന്നാൻ മാർപ്പാപ്പാ നിർവ്വഹിക്കുന്നു. 

രണ്ടാം വത്തിക്കാൻ സൂനഹദോസാരംഭത്തിന് ഷഷ്ടിപൂർത്തി!

1962 ഒക്ടോബർ 11-ന് യോഹന്നാൻ ഇരുപത്തിമൂന്നാം മാർപ്പാപ്പാ രണ്ടാം വത്തിക്കാൻ സൂനഹദോസ് ഉദ്ഘാടനം ചെയ്തതിൻറെ അറുപതാം വാർഷികത്തോടനുബന്ധിച്ച് മെത്രാന്മാരുടെ സിനഡിൻറെ പൊതുകാര്യാലയത്തിൻറെ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

രണ്ടാം വത്തിക്കാൻ സൂനഹദോസിൻറെ പ്രോദ്ഘാടനത്തിൻറെ അറുപതാം വാർഷികം സവിശേഷാനുഗ്രഹത്തിൻറെ വേളയാണെന്ന് മെത്രാന്മാരുടെ സിനഡിൻറെ പൊതുകാര്യാലയം.

1962 ഒക്ടോബർ 11-ന് യോഹന്നാൻ ഇരുപത്തിമൂന്നാം മാർപ്പാപ്പാ സഭയുടെ ചരിത്രത്തിൽ നിർണ്ണായകമായിത്തീർന്നതും സഭയുടെ മുഖച്ഛായതന്നെ മാറ്റിയതുമായ രണ്ടാം വത്തിക്കാൻ സൂനഹദോസ് ഉദ്ഘാടനം ചെയ്തതിൻറെ അറുപതാം വാർഷികത്തോടനുബന്ധിച്ചു പുറപ്പെടുവിച്ച സന്ദേശത്തിലാണ് ഇതു കാണുന്നത്.

മെത്രാന്മാരുടെ സിനഡ് ഈ സൂനദോസിൻറെ ഏറ്റം “അമൂല്യമായ പൈതൃകങ്ങളിൽ” ഒന്നാണെന്നും, വാസ്തവത്തിൽ ഈ സൂനഹദോസിൻറെ നാലാമത്തെയും അവസാനത്തെയുമായ ഘട്ടത്തിൻറെ ആരംഭത്തിൽ 1965 സെപ്റ്റംബർ 15-ന് വിശുദ്ധ പോൾ ആറാമൻ പാപ്പായാണ് മെത്രാന്മാരുടെ സിനഡിന് രൂപം നല്കിയതെന്നും സന്ദേശത്തിൽ പറയുന്നു.

മെത്രാന്മാരുടെ സിനഡിൻറെ ലക്ഷ്യം അന്നും ഇന്നും സഭയുടെ ജീവിതത്തിലും ദൗത്യത്തിലും രണ്ടാം വത്തിക്കാൻ സൂനഹദോസിൻറെ ശൈലി തുടർന്നുകൊണ്ടു പോകലാണെന്ന് സന്ദേശം വ്യക്തമാക്കുന്നു.

 

  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 October 2022, 13:59