തിരയുക

രണ്ടാം ലോകമാഹായുദ്ധത്തിൽ സഖ്യകക്ഷികൾക്ക് ജപ്പാൻ കീഴടങ്ങിയതിൻറെ ഏഴുപത്തിയേഴാം വാർഷിക ദിനത്തിൽ, ആഗസ്റ്റ് 15-ന് (2022) പ്രാവുകളെ പറത്തുന്നു. രണ്ടാം ലോകമാഹായുദ്ധത്തിൽ സഖ്യകക്ഷികൾക്ക് ജപ്പാൻ കീഴടങ്ങിയതിൻറെ ഏഴുപത്തിയേഴാം വാർഷിക ദിനത്തിൽ, ആഗസ്റ്റ് 15-ന് (2022) പ്രാവുകളെ പറത്തുന്നു. 

ജപ്പാനിൽ സഭയുടെ ദശദിന സമാധാന പ്രാർത്ഥനാ പരിപാടി!

സമാധാനം വിതയക്കുക എന്നത് നമ്മുടെ കടമ,വിദേശമിഷനുകൾക്കയുള്ള പൊന്തിഫിക്കൽ സ്ഥാപനത്തിൻറെ ജപ്പാനിലെ ഘടകത്തിൻറെ ചുമതല വഹിക്കുന്ന വൈദികൻ അന്ത്രേയ ലേമ്പൊ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സമാധാനം വൈക്തികവും സംഘാതവുമായ പരിശ്രമം ആവശ്യപ്പെടുന്നുവെന്ന് വിദേശമിഷനുകൾക്കയുള്ള പൊന്തിഫിക്കൽ സ്ഥാപനത്തിൻറെ (PIME. Pontificium institutum pro missionibus exteris) ജപ്പാനിലെ ഘടകത്തിൻറെ ചുമതല വഹിക്കുന്ന വൈദികൻ അന്ത്രേയ ലേമ്പൊ. 

അന്നാട്ടിലെ ഹിരോഷിമ നഗരത്തിൽ 1945 ആഗസ്റ്റ് 6-ന് അണുബോംബ് സ്ഫോടനം നടന്നതിൻറെ ഓർമ്മദിനമായ ആഗസ്റ്റ് 6-ന്  ആരംഭിച്ച് 15-ന് സമാപിക്കുന്ന വാർഷിക ദശദിന സമാധാനപ്രാർത്ഥനാ പരിപാടിയോടനുബന്ധിച്ച് ടോക്കിയൊ അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് തർച്ചീസിയൊ ഇസാവൊ കിക്കൂച്ചി ഇക്കൊല്ലം പുറപ്പെടുവിച്ച സന്ദേശത്തെക്കുറിച്ച് വത്തിക്കാൻ വാർത്താവിഭാഗത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇതു പറഞ്ഞത്.

അനുവഷം പ്രാദേശിക  കത്തോലിക്കാസഭയുടെ ആഭിമുഖ്യത്തിലാണ് ഈ ദശദിന സമാധാന പ്രാർത്ഥനാപരിപാടി സംഘടിപ്പിക്കുന്നത്. അന്നാട്ടിലെ സകല ക്രൈസ്തവരും ഇതിൽ ഒന്നു ചേരുന്നു.

ഈ സമാധാനപ്രാർത്ഥനാസംരംഭത്തോടനുബന്ധിച്ച് ആർച്ച്ബിഷപ്പ് തർച്ചീസിയൊ ഇസാവൊ കിക്കൂച്ചി പുറപ്പെടുവിച്ച സന്ദേശത്തിൻറെ ശീർഷകം “സമാധാനം സാദ്ധ്യമാണ്, സമാധാനം ഒരു കടമയാണ്” എന്ന ഫ്രാൻസീസ് പാപ്പായുടെ വാക്കുകളാണ്.

യുദ്ധം ഒരിക്കലും പ്രാദേശികമായ ഒരു കാര്യമല്ലെന്നും ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം അത് വിതയ്ക്കുന്ന നഷ്ടം ആഗോളതലത്തിലുള്ളതാണെന്നും പറയുന്ന വൈദികൻ അന്ത്രേയ ലേമ്പൊ അണുകുടുംബങ്ങളിൽ നിന്നു തുടങ്ങി സമാധാനം വിതയ്ക്കുക എന്ന കടമ നമുക്കുണ്ടെന്ന് ഓർമ്മിപ്പിക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 August 2022, 14:26