തിരയുക

എമിരിത്തൂസ് പാപ്പാ ബനഡിക്ട് XVI എമിരിത്തൂസ് പാപ്പാ ബനഡിക്ട് XVI 

മ്യൂണിക്കിൽ എമിരിത്തൂസ് പാപ്പാ ബനഡിക്ട് 16 മന്റെ 95 അം പിറന്നാളാഘോഷം

കഴിഞ്ഞ ഏപ്രിൽ 16ന് 95 വയസ്സുപൂർത്തിയാക്കിയ എമിരിത്തൂസ് പാപ്പാ ബനഡിക്ട് പതിനാറാമനെ ആദരിക്കുന്ന ഒരു ചടങ്ങ് മ്യൂണിക്കിൽ ശനിയാഴ്ച നടത്തി.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

റാറ്റിസ്ബോണയിലെ ജോസഫ് റാറ്റ്സിംഗർ / പോപ്പ് ബനഡിക്ട് ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിൽ ബനഡിക്ട് പതിനാറാമന്റെ സ്വകാര്യ സെക്രട്ടറിയായ മോൺ. ഗെയോർഗ് ഗാൻസ്വൈനും ജർമ്മനിയിലെ അപ്പസ്തോലിക നുൺഷിയോ ആർച്ച് ബിഷപ്പ് നിക്കോളാ എതെറൊവെക് ഉം സന്നിഹിതരായിരുന്നു.

വത്തിക്കാൻ ഗാർഡനിലുള്ള താമസസ്ഥലത്തു  EWTN. TV വഴി പ്രക്ഷേപണം ചെയ്ത ജൂബിലിയുടെ ഊഷ്മള ദൃശ്യങ്ങൾ കൈമാറിയ ബനഡിക്ട് പതിനാറാമന്റെ സ്വകാര്യ സെക്രട്ടറിയായ മോൺ. ഗെയോർഗ് ഗാൻസ്വൈൻ 2013 ൽ സ്ഥാനത്യാഗം ചെയ്ത പിതാവിന് ഇത്രയും ദീർഘായുസ്സ് ലഭിക്കുമെന്ന് താനോ  ബനഡിക്ട് പതിനാറാമനോ കരുതിയിരുന്നില്ല എന്ന് പ്രസ്താവിച്ചു.   എല്ലാക്കാലത്തും ഏറ്റം പ്രക്ഷുബ്ധമായ നേരത്തു പോലും  മനസ്സമാധാനം ജൂബിലേറിയനെ അനുഗമിച്ചിരുന്നത്  എടുത്തു പറഞ്ഞു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹം ശാരീരികമായി ക്ഷീണിതനാണ് എങ്കിലും അദ്ദേഹത്തിലെ തകരാത്ത നർമ്മബോധത്തെക്കുറിച്ച് പറഞ്ഞ മോൺ. ഗാൻസ്വൈൻ സൗമ്യതയാണ് ബനഡിക്ട് പതിനാറാമന്റെ വ്യക്തിപരമായ സ്വഭാവം എന്ന് പ്രത്യേകം എടുത്തു പറഞ്ഞു.

സഭ: മാനവികതയുടെ കണ്ണ്

2018ലെ റാറ്റ്സിംഗർ അവാർഡ് ജേതാവും വിയന്ന സർവ്വകലാശാലയിൽ ആത്മീയതയുടെ ദൈവശാസ്ത്രം പഠിപ്പിക്കുകയും ചെയ്യുന്ന മരിയാന്നെ ഷ്ലോസ്സർ നടത്തിയ മുഖ്യ പ്രഭാഷണത്തിൽ ബനഡിക്ട് പതിനാറാമനെ ഇടയനും അദ്ധ്യാപകനും എന്ന് വിശേഷിപ്പിച്ചു. സഭ മാനസികതയുടെ ശരീരത്തിലെ  കണ്ണായിരിക്കണമെന്നും വെളിച്ചം അന്വേഷിക്കണം എന്നും പറഞ്ഞ ഷ്ലോസ്സർ സഭയുടെ സത്യസന്ധത സംവാദത്തിന്റെ അനിവാര്യതയായി കണക്കാക്കിയിരുന്നയാളായിരുന്നു ജോസഫ് റാറ്റ്സിംഗർ എന്ന് വിവരിച്ചു.

മോൺ. ഗെയോർഗ് ഗാൻസ്വൈനെയും ജർമ്മനിയിലെ അപ്പസ്തോലിക നുൺഷിയോ ആർച്ച് ബിഷപ്പ് നിക്കോളാ എതെറൊവെക്നെയും കൂടാതെ റെയ്ഗൻസ് ബർഗ് സഹായമെത്രാൻ യോസെഫ് ഗ്രാഫ്,  ബയേണിന്റെ പ്രധാനമന്ത്രി എഡ്മുണ്ട് ഷ്സ്റ്റോയിബർ എന്നിവരും റാറ്റ്സിംഗർ സ്റ്റ്യൂഡന്റ്സെർക്കിൾ, ന്യൂ സ്റ്റ്യൂഡന്റ് സെർക്കിൾ തുടങ്ങിയവയിൽ നിന്നുള്ള അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. EWTN TV യും റേഡിയോ ഹൊരേയും ചടങ്ങ് പ്രക്ഷേപണം ചെയ്തിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 June 2022, 13:12