തട്ടിക്കൊണ്ടുപോയ നൈജീരിയൻ പുരോഹിതനെ 40 ദിവസത്തിന് ശേഷം മോചിപ്പിച്ചു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
40 ദിവസമായി തട്ടിക്കൊണ്ടുപോയവരുടെ കൈയിൽ കഴിഞ്ഞിരുന്ന വൈദീകനെ മോചിപ്പിച്ചതായാണ് പ്രസ്താവന അറിയിക്കുന്നത്. സാരിയ രൂപതാ ആസ്ഥാനത്തേക്ക് പോകുമ്പോഴാണ് ഫാ. ഫെലിക്‌സ് സക്കാരി ഫിഡ്‌സണെ തട്ടിക്കൊണ്ടുപോയത്. "2022 മാർച്ച് 24-ന് വ്യാഴാഴ്ച വി. ആനിന്റെ നാമധേയത്തിലുള്ള സാംഗോ ടാമയിലെ തന്റെ വസതിയിൽ നിന്ന് രൂപതയുടെ ആസ്ഥാനത്തേക്കുള്ള യാത്രയിൽ തട്ടിക്കൊണ്ടുപോയ തങ്ങളുടെ സഹോദരൻ റവ. ഫാ. ഫെലിക്‌സ് സക്കാരി ഫിഡ്‌സന്റെ തിരിച്ചുവരവിലുള്ള തങ്ങളുടെ സന്തോഷം ഹൃദയം നിറഞ്ഞ സന്തോഷത്തോടെ അറിയിക്കുന്നു" എന്ന് രൂപതാ ചാൻസലർ ഫാ, പാട്രിക് അഡിക്വു ഒഡെഹ് പറഞ്ഞതായി വാർത്താ ഏജൻസികൾ അറിയിച്ചു. സാങ്കോ/തമാൻ ഇടവകയിലെ സെന്റ് ആൻസിലെ വികാരിയായ ഫാ. സക്കാരിയെ തട്ടിക്കൊണ്ടുപോയ ഉടനെ അദ്ദേഹത്തിന്റെ മോചനത്തിനായുള്ള പ്രാർത്ഥനകൾക്കായുള്ള അഭ്യർത്ഥന നടത്തിയിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: