തിരയുക

കർദ്ദിനാൾ ചാൾസ് മൗംഗ് ബൊ,ഏഷ്യയിലെ കത്തോലിക്കാമെത്രാൻസംഘങ്ങളുടെ സംയുക്തസമിതിയുടെ- എഫ് എ ബി സിയുടെ അദ്ധ്യക്ഷൻ, മ്യന്മാറിലെ യംഗൂൺ അതിരൂപതയുടെ മെത്രാപ്പോലിത്ത കർദ്ദിനാൾ ചാൾസ് മൗംഗ് ബൊ,ഏഷ്യയിലെ കത്തോലിക്കാമെത്രാൻസംഘങ്ങളുടെ സംയുക്തസമിതിയുടെ- എഫ് എ ബി സിയുടെ അദ്ധ്യക്ഷൻ, മ്യന്മാറിലെ യംഗൂൺ അതിരൂപതയുടെ മെത്രാപ്പോലിത്ത 

ഉയിർപ്പുതിരുന്നാൾ സൗഖ്യദായക പ്രക്രിയയുടെ തുടക്കം, കർദ്ദിനാൾ ബൊ!

യുദ്ധവേദിയായ ഉക്രൈയിനിൻറെ വേദന ലോകത്തിൻറെ ഹൃദയത്തെ കീറിമുറിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കുടുംബങ്ങളും ലോകവും സൗഖ്യമാക്കപ്പെടട്ടെയെന്ന് ഏഷ്യയിലെ കത്തോലിക്കാമെത്രാൻസംഘങ്ങളുടെ സംയുക്തസമിതിയുടെ- എഫ് എ ബി സിയുടെ അദ്ധ്യക്ഷൻ, മ്യന്മാറിലെ യംഗൂൺ അതിരൂപതയുടെ മെത്രാപ്പോലിത്താ, കർദ്ദിനാൾ ചാൾസ് മൗംഗ് ബൊ ആശംസിക്കുന്നു.

അദ്ദേഹത്തിൻറെ ഉയിർപ്പുതിരുന്നാൾ സന്ദേശത്തിലാണ് ഈ ആശംസയുള്ളത്.

ഇക്കൊല്ലത്തെ ഉയിർപ്പുതിരുന്നാൾ സൗഖ്യദായക പ്രക്രിയയ്ക്ക് തുക്കമിടട്ടെയെന്ന്, കുടുംബങ്ങളും ലോകവും കോവിദ് 19 മഹാമാരിയുൾപ്പടെയുള്ള വിവിധങ്ങളായ വെല്ലുവിളികളെ നേരിടുന്നതും അവയിൽ നിന്നു പുറത്തുകടക്കാൻ ശ്രമിക്കുന്നതും അനുസ്മരിച്ചുകൊണ്ട്, കർദ്ദിനാൾ ബൊ തൻറെ സന്ദേശത്തിൽ ആശംസിക്കുന്നു.

യുദ്ധവേദിയായ ഉക്രൈയിനിൻറെ വേദന ലോകത്തിൻറെ ഹൃദയത്തെ കീറിമുറിക്കുകയാണെന്ന് പറയുന്ന അദ്ദേഹം ദശലക്ഷക്കണക്കിനാളുകൾ പലായനം ചെയ്യുകയും ആയിരങ്ങൾ മരിച്ചുവീഴുകയും ചെയ്യുന്നത് വേദനയോടെ അനുസ്മരിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 April 2022, 12:30