തിരയുക

കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ, വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ, വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ 

വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ പുതിയ പ്രഖ്യാപനങ്ങൾ!

രണ്ടു വാഴ്ത്തപ്പെട്ടവരുടെ മദ്ധ്യസ്ഥതയാൽ നടന്ന ഒരോ അത്ഭുതം, അഞ്ചു ദൈവദാസരുടെ രക്തസാക്ഷിത്വം, 6 ദൈവദാസരുടെ വീരോചിതപുണ്യങ്ങൾ എന്നിവ അംഗീകരിക്കുന്ന പ്രഖ്യാപനങ്ങൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘം പുതിയ 9 പ്രഖ്യാപനങ്ങൾ പുറപ്പെടുവിച്ചു.

രണ്ടു വാഴ്ത്തപ്പെട്ടവരുടെ മദ്ധ്യസ്ഥതയാൽ നടന്ന ഒരോ അത്ഭുതം, അഞ്ചു ദൈവദാസരുടെ രക്തസാക്ഷിത്വം, 6 ദൈവദാസരുടെ വീരോചിതപുണ്യങ്ങൾ എന്നിവ അംഗീകരിക്കുന്ന ഈ പ്രഖ്യാപനങ്ങൾ ഫ്രാൻസീസ് പാപ്പാ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊയ്ക്ക് അനുവദിച്ച കൂടിക്കാഴ്ചാവേളയിൽ അംഗീകരിച്ചതിനെ തുടർന്നാണ് വ്യാഴാഴ്‌ച (25/11/21) പരസ്യപ്പെടുത്തിയത്.

ജർമ്മനിയിലെ ദഹൗ (Dachau)-ൽ വച്ച് 1942 ജൂലൈ 26-ന് വധിക്കപ്പെട്ട നെതെർലാൻഡ് സ്വദേശിയായ കർമ്മലീത്താ വൈദികൻ ടിറ്റൊ ബ്രാന്ദസ്മയുടെയും, ലൂർദ്ദിലെ അമലോത്ഭവത്തിൻറെ കപ്പൂച്ചിൻ സഹോദരികൾ എന്ന സന്ന്യാസിനി സമൂഹത്തിൻറെ സ്ഥാപക, ഇറ്റലി സ്വദേശിനി യേശുവിൻറെ മറിയം എന്ന നാമം സ്വീകരിച്ച കരൊളീന സാന്തൊകനാലെ എന്നിവരുടെ മദ്ധ്യസ്ഥതയാൽ നടന്ന ഒരോ അത്ഭുതം അംഗീകരിക്കുന്നതാണ് ഈ 9 പ്രഖ്യാപനങ്ങളിൽ ആദ്യത്തെ രണ്ടെണ്ണം.

വിശുദ്ധ വിൻസെൻറ് ഡി പോളിൻറെ സമൂഹത്തിലെ അംഗമായിരുന്ന വൈദികൻ ഹെൻറി പ്ലോഷ, യേശുവിൻറെയും മറിയത്തിൻറെയും തിരുഹൃദയങ്ങളുടെ സമൂഹത്തിലെ വൈദികൻ ലദിസ്ലാവും മൂന്നു സഹവൈദികർ എന്നിവരുടെ രാക്തസാക്ഷിത്വം അംഗീകരിക്കുന്നതാണ് മൂന്നാമത്തെ പ്രഖ്യാപനം. 

തുടർന്നുള്ള 6 പ്രഖ്യാപനങ്ങൾ  ഇറ്റലി, ബ്രസീൽ, സ്പെയിൻ എന്നീ രാജ്യാക്കാരായ ആറു ദൈവദാസരുടെ വീരോചിത പുണ്യങ്ങളെ അധികരിച്ചുളളതാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 November 2021, 12:32