തിരയുക

ഫ്രാൻസീസ് പാപ്പാ  പാവപ്പെട്ടവർക്കായുള്ള അഞ്ചാം  ലോകദിനത്തോടനുബന്ധിച്ച് ഇറ്റലിയിലെ അസ്സീസി പട്ടണത്തിൽ വെള്ളിയാഴ്ച (12/11/21) ദരിദ്രരുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഒരു ദൃശ്യം ഫ്രാൻസീസ് പാപ്പാ പാവപ്പെട്ടവർക്കായുള്ള അഞ്ചാം ലോകദിനത്തോടനുബന്ധിച്ച് ഇറ്റലിയിലെ അസ്സീസി പട്ടണത്തിൽ വെള്ളിയാഴ്ച (12/11/21) ദരിദ്രരുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഒരു ദൃശ്യം 

ദരിദ്രർക്കായുള്ള അഞ്ചാം ആഗോളദിനം, പാപ്പായുടെ ദിവ്യപൂജാർപ്പണം!

“ദരിദ്രർ എപ്പോഴും നിങ്ങളുടെ കൂടെയുണ്ട്” (മർക്കോസ് 14,7), എന്ന യേശു വചനമാണ് ദരദ്രർക്കായുള്ള ലോകദിനത്തിൻറെ ഇക്കൊല്ലത്തെ വിചിന്തന പ്രമേയം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അനുവർഷം നവമ്പർ മാസത്തിലെ രണ്ടാമത്തെ ഞായറാഴ്‌ച പാവപ്പെട്ടവർക്കായുള്ള ആഗോള ദിനം ആചരിക്കപ്പെടുന്നു.

ഇക്കൊല്ലം ഇത് ഈ പതിനാലാം തീയതി ഞായറാഴ്ചയാണ് (14/11/21). പാവപ്പെട്ടവർക്കായുള്ള അഞ്ചാം ലോകദിനമാണ് ഇത്തവണ ആചരിക്കുന്നത്.

“ദരിദ്രർ എപ്പോഴും നിങ്ങളുടെ കൂടെയുണ്ട്” (മർക്കോസ് 14,7), എന്ന യേശു വചനമാണ് വിചിന്തന പ്രമേയമായി ഫ്രാൻസീസ് പാപ്പാ നല്കിയിരിക്കുന്നത്.

ഈ ദിനാചരണത്തിൻറെ ഭാഗമായി പാപ്പാ ഞായറാഴ്‌ച (14/11/21) രാവിലെ, പ്രാദേശികസമയം 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30-ന് വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും.

ദാരിദ്ര്യത്തിൻറെ നിരവധീയായ ആവിഷ്ക്കാരങ്ങൾ തിരിച്ചറിയുന്നതിന് നമ്മുടെ ഹൃദയങ്ങൾ തുറന്നിടുകയും നാം പ്രഖ്യാപിക്കുന്ന വിശ്വാസാനുസൃതം ജീവിക്കുകയും ചെയ്യേണ്ടത് സുപ്രധാനമാണെന്നും ഇതാണ് “അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ” എന്ന യേശുവിൻറെ ആഹ്വാനത്തിൻറെ പൊരുൾ എന്ന് ഈ ദിനാചരണത്തിനായി നല്കിയ സന്ദേശത്തിൽ പാപ്പാ വിശദീകരിക്കുന്നുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 November 2021, 12:07