തിരയുക

ബാരിയിലെ മത്സ്യത്തൊഴിലാളി (ഫയൽ ) ബാരിയിലെ മത്സ്യത്തൊഴിലാളി (ഫയൽ ) 

ഇറ്റലിയിലെ മത്സാരാ ദെല് വാല്ലോയിൽ മത്സ്യബന്ധനദിനാഘോഷം

ലോകമെമ്പാടുമുള്ള ഏകദേശം 59.5 ദശലക്ഷം ആളുകൾക്ക് തൊഴിലവസരങ്ങൾ നൽകുന്ന ഈ സമുദ്ര പ്രവർത്തന മേഖലയുടെ പ്രാധാന്യം വിവിധ സംരംഭങ്ങളിലൂടെ അടിവരയിടുന്നതിന് ഇറ്റാലിയൻ മെത്രാൻ സമിതിയാണ് സിസിലിയൻ തുറമുഖ നഗരമായ മത്സാരാ ദെല്ലോ വാല്ലോയെ തിരഞ്ഞെടുത്തത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഇറ്റലിയിലെ ഏറ്റവും വലിയ നാവിക സമൂഹങ്ങളിലൊന്നാണ് മത്സാരാ ദെല് വല്ലോയിലുള്ളത്, അതിനാലാണ് ഞായറാഴ്ച ആചരിക്കുന്ന ലോക മത്സ്യബന്ധന ദിനത്തിന് ഈ വർഷം ദേശീയ തലത്തിൽ മത്സാരാ ദെല് വല്ലോ പശ്ചാത്തലമാക്കാൻ  മെത്രാന്മാർ തീരുമാനിച്ചത്. എന്നാൽ ത്രാപനി പ്രവിശ്യയിലെ ഈ പുരാതന തുറമുഖത്ത് - ഇന്ന് ആഴക്കടൽ മത്സ്യബന്ധന ബോട്ടുകളുടെ എണ്ണം 100 ൽ താഴെയാണ്, തീരദേശ മത്സ്യബന്ധനത്തിനായി അവർക്ക് ഒരു ചെറിയ നാവിക സംഘം മാത്രമേയുള്ളൂ. നവംബർ 20 ന്, മത്സ്യസംസ്കരണവും വിപണനവും ചെയ്യുന്ന രണ്ട് കമ്പനികൾ ഇവിടം സന്ദർശിക്കുകയും  പുതിയ തുറമുഖത്ത് മത്സ്യബന്ധന ബോട്ടുകളുടെ ഒരു സംഘവുമായും  ഈ മേഖലയിലെ സ്ഥാപനങ്ങളുടെയും സാങ്കേതിക വിദഗ്ധരുടെയും  ഔദ്യോഗിക പ്രതിനിധി സംഘവുമായും  കൂടിക്കാഴ്ച നടത്തുമെന്നു രൂപത അറിയിക്കുന്നു.

ഈ പ്രതിനിധി സംഘത്തിന് ഫ്രാൻസെസ്കോ ഫെറാറ ഹോട്ടൽ വിദ്യാർത്ഥികൾ ഉച്ചഭക്ഷണം നൽകും. പ്രാദേശീക സമയം 4.30ന് എപ്പിസ്കോപ്പൽ സെമിനാരിയിലെ പ്രധാന ഹാളിൽ "മത്സ്യബന്ധനം, സംരക്ഷിക്കപ്പെടേണ്ട പൈതൃകം" എന്ന വിഷയത്തിൽ സമ്മേളനം നടക്കും. ബിഷപ്പ് ദൊമേനിക്കോ മൊഗാ വേരോയും സമ്മേളനത്തിൽ പങ്കെടുക്കും.

നവംബർ 21 ലെ കാര്യപരിപാടികൾ

ഞായറാഴ്ച  രാവിലെ 11-ന് മത്സ്യത്തൊഴിലാളി ഭവനത്തിൽ കടലിലെ മനുഷ്യരുടെ കഥകളും സാക്ഷ്യങ്ങളും അടങ്ങിയ ഒരു പരിപാടി ക്രമീകരിച്ചിട്ടുണ്ട്. മത്സ്യബന്ധന ബോട്ടുകളുടെ മുൻകപ്പിത്താന്മാരും മത്സ്യത്തൊഴിലാളികളും പങ്കെടുക്കും.  മത്സ്യബന്ധന വല, ജോലി ഉപകരണങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം ഏഴ് മണിക്ക്, വിശുദ്ധ ഫ്രാൻസിസ് അസ്സിസിയുടെ  ദേവാലയത്തിൽ ദിവ്യബലി അർപ്പിക്കപ്പെടും.

കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ ഡിസംബർ വരെ 108 ദിവസം ലിബിയയിൽ തടവുകാരായി കഴിഞ്ഞ 18 മത്സ്യത്തൊഴിലാളികൾ ഡിസംബറിൽ പാപ്പയുമായി നടത്താനിരിക്കുന്ന കൂടിക്കാഴ്ചയാണ് മത്സാരാ ദെല് വല്ലോയുടെ മത്സ്യബന്ധന മേഖലയിലെ  പ്രാധാന്യം വ്യക്തമാക്കുന്നത്. മെത്രാന്റെ ഭവനത്തിലേക്ക് ക്ഷണിച്ച ഇവരുടെ കുടുംബാംഗങ്ങളുമായി പാപ്പയുമായുള്ള കൂടിക്കാഴ്ചയുടെ വിവരം പങ്കുവച്ചത് മോൺസിഞ്ഞോർ മൊഗവേരോയാണെന്ന് രൂപതയുടെ പോർട്ടൽ അറിയിക്കുന്നു. റോമിൽ നടക്കുന്ന കൂടിക്കാഴ്ചയുടെ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

"മെഡിനിയ", "അന്റാർട്ടിക്ക" എന്നീ മത്സ്യബന്ധന ബോട്ടുകളിലെ18 മത്സ്യതൊഴിലാളികളെ (8 ഇറ്റലിക്കാർ,6 ടൂണിഷ്യർക്കാർ, 2 ഇന്തോനേഷ്യക്കാർ, 2 സെനഗലികർ ) 2020 സെപ്റ്റംബർ ഒന്നിന് ബെൻഗാസിക്ക് പുറത്ത്, മെഡിറ്ററേനിയൻ കടലിന്റെ അന്താരാഷ്ട്രാ സമുദ്രത്തിൽ ആയിരുന്നപ്പോൾ ലിബിയൻ സേന പിടിച്ചെടുത്ത് ജയിലിലടച്ചു.ഡിസംബർ17ന് മോചിതരായ അവർ രണ്ടു ദിവസത്തിനുശേഷം മത്സാരാ ദെല് വല്ലോയിലേക്ക് മടങ്ങി. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 November 2021, 13:57