സെപ്തംബർ 11: അക്രമങ്ങൾക്കെതിരെ സാന്തെജിദിയോ സമൂഹം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
അമേരിക്കയിലെ ഇരട്ടഗോപുരങ്ങൾക്ക് നേരെയുണ്ടായ അക്രമത്തിന്റെ ഇരുപതാം വാർഷികത്തലേന്ന് സെപ്തംബർ 10നു വൈകുന്നേരം എട്ടുമണിക്ക് യുദ്ധങ്ങളുടെയും തീവ്രവാദപ്രവർത്തനങ്ങളുടെയും ഇരകൾക്ക് വേണ്ടി പ്രാർത്ഥിക്കാനായി ആളുകളെ ഒരുമിച്ചുകൂട്ടി സാന്തെജിദിയോ സംഘം.
റോമിൽ ടൈബർ നദിയുടെ തീരത്ത്, പരിശുദ്ധ അമ്മയുടെ പേരിലുള്ള സാന്ത മരിയ ഇൻ ത്രസ്തേവരെ (Santa Maria in Trastevere) ബസലിക്കയിൽവച്ച്, "ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമി" അധ്യക്ഷൻ വിൻചെൻസോ പാലിയ (Vincenzo Paglia) നേതൃത്വം നൽകുന്ന പ്രാർത്ഥനയിൽ വത്തിക്കാനിലേക്കുള്ള അമേരിക്കൻ എംബസിയിലെ താത്കാലിക നേതൃത്വം നടത്തുന്ന പാട്രിക് കോണെൽ (Patrick Connell), വിവിധ നയതന്ത്രപ്രതിനിധികൾ എന്നിവർ ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുക്കും എന്ന് സാന്തെജിദിയോ സംഘം അറിയിച്ചു.
ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തെ മാറ്റിമറിച്ച ആ ദുരന്തദിനത്തെ ഓർക്കേണ്ടതുണ്ട് എന്നും, ലോകത്ത് ഇപ്പോഴും അനവധി അക്രമങ്ങളും സംഘർഷങ്ങളും നടന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത്, പരസ്പരമുള്ള സംഭാഷണങ്ങളും, സമാധാനപരമായ കണ്ടുമുട്ടലുകളും നടക്കുന്നതിനു വേണ്ടി കൂടുതൽ ശ്രമിക്കേണ്ടതുണ്ട് എന്നും സാന്തെജിദിയോ സമൂഹം, അവർ പുറത്തിറക്കിയ ഒരു. കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.