തിരയുക

സ്നേഹത്തിന്റെ അടയാളമായ കുരിശുരൂപം സ്നേഹത്തിന്റെ അടയാളമായ കുരിശുരൂപം 

ഐക്യത്തിന്റെ ക്രൂശിതരൂപം

ക്രൂശിതരൂപം ആളുകളെ തമ്മിൽ വേർതിരിക്കുകയല്ല മറിച്ച് പരസ്പരമുള്ള ചർച്ചകൾക്ക് ക്ഷണിക്കുകയാണെന്ന് ഇറ്റലിയിലെ മെത്രാൻസംഘം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സ്‌കൂൾമുറികളിലെ ക്രൂശിതരൂപത്തിന്റെ സാന്നിദ്ധ്യത്തിനെതിരെ ഇറ്റലിയിലെ പരമോന്നതകോടതിയിൽ (Supreme Court of Cassation) നടന്ന വാദപ്രതിവാദങ്ങളുമായി ബന്ധപ്പെട്ടു നടന്ന ചർച്ചകളെ ഉദ്ധരിച്ച്, ക്രൂശിതരൂപം ഈ രാജ്യത്ത് സഹസ്രാബ്ധങ്ങളായി വേരൂന്നിയ ഒരു പൊതുവികാരത്തിന്റെ അടയാളവും പാരമ്പര്യത്തിന്റെ ഭാഗവുമാണെന്നും ഇറ്റാലിയൻ മെത്രാൻസംഘത്തിന്റെ സെക്രട്ടറി അഭിവന്ദ്യ സ്തേഫനോ റൂസ്സോ (Bishop Stefano Russo) പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട്, ഇറ്റലി പോലൊരു രാജ്യത്ത്, തങ്ങൾ ജീവിക്കുന്ന ഒരു അനുഭവവും, ഒരു ജനതയുടെ സംസ്കാരത്തിന്റെ തന്നെ ഭാഗവുമായി അവർ കരുതുന്ന ക്രൂശിതരൂപം ഒരു കാരണവശാലും വിവേചനത്തിന് കാരണമാകുന്നില്ല എന്ന് കോടതി ഉറപ്പിച്ചു പറഞ്ഞു എന്നും ബിഷപ് റൂസ്സോ പറഞ്ഞു.
ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യം പൂർണ്ണമായും അംഗീകരിക്കുന്നതാണ് കോടതിയുടെ തീരുമാനം എന്ന് എഴുതിയ മെത്രാൻസംഘത്തിന്റെ സെക്രട്ടറി, മതപരമായ എല്ലാ പരാമർശങ്ങളെയും പൊതു ഇടങ്ങളിൽനിന്ന് നീക്കാൻ ശ്രമിക്കുന്ന ഒരു മതേതരകാഴ്ചപ്പാടിനെതിരെയാണ് വിധിയെന്നും അഭിപ്രായപ്പെട്ടു.
മറ്റുള്ളവരോടുള്ള അനുകമ്പയും രക്ഷയ്ക്കായുള്ള പ്രത്യാശയും പോലെ സാർവത്രികമായ മറ്റൊരു അനുഭവവുമില്ല എന്നും, കുരിശിലെ സഹനത്തിന്റെ മനുഷ്യൻ പരസ്പരമുള്ള ചർച്ചകളുടെ അടയാളമായാണ് നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിസ്തുമതം മറ്റുള്ളവരോടുള്ള തുറവി, സ്വീകരണമനോഭാവം, അവർക്കുള്ള പരിചരണം, സഹോദര്യത്തിനായുളള വാഞ്ച പോലുള്ള മൂല്യങ്ങൾ സമൂഹത്തിന് നൽകിയിട്ടുണ്ടെന്നും മെത്രാൻസംഘം പറഞ്ഞു.
ഇറ്റാലിയൻ നഗരമായ തേർണിയിൽ ആരംഭിച്ച ഒരു കേസിൽ ഇവിടുത്തെ സുപ്രീം കോടതി നടത്തിയ ഒരു പരാമർശത്തെക്കുറിച്ച് ഇറ്റാലിയൻ മെത്രാൻസംഘം ഇറക്കിയ ഒരു കുറിപ്പിലാണ് ക്രൂശിതരൂപത്തിന് ഈ സംസ്കാരത്തിലുള്ള പങ്കിനെക്കുറിച്ച് ഇറ്റാലിയൻ കത്തോലിക്കാസഭയുടെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 September 2021, 16:22