തിരയുക

പ്രാർത്ഥനാ കരങ്ങളോടെ... പ്രാർത്ഥനാ കരങ്ങളോടെ...  

മധ്യ കിഴക്കൻ സഭകളുടെ സമിതി ക്രൈസ്തവ ഐക്യത്തിനായുള്ള 2022 ലെ പ്രാർത്ഥനാ വാരത്തിനായുള്ള സന്ദേശം തയ്യാറാക്കി.

"ഞങ്ങള്‍ കിഴക്ക്‌ അവന്റെ നക്‌ഷത്രം കണ്ട്‌ അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണ്‌." എന്ന മത്തായി 2:2 തിരുവചനമാണ് ക്രൈസ്തവ ഐക്യത്തിനായുള്ള 2022 ജനുവരി 18 മുതൽ 25 വരെ നടക്കുന്ന പ്രാർത്ഥനാവാരത്തിന്റെ പ്രമേയം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ലെബനനിൽ പ്രധാന ഓഫീസുള്ള മധ്യ കിഴക്കൻ സഭകളുടെ സമിതി തയ്യാറാക്കിയ പ്രാർത്ഥനാവാര സഹായിയുടെ ഈ പതിപ്പ് ഇതിനോടകം തന്നെ ക്രൈസ്തവ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പൊന്തിഫിക്കൽ കൗൺസിൽ, സഭകളുടെ എക്യുമെനിക്കൽ കൗൺസിൽ എന്നിവയുടെ പോർട്ടലുകളിൽ ലഭ്യമാണ്.

പ്രാർത്ഥനാ വാരത്തിന്റെ പ്രമേയമായി സ്വീകരിച്ചിരിക്കുന്ന മത്തായിയുടെ സുവിശേഷത്തിലെ തിരുവചനത്തിൽ സൂചിപ്പിച്ചിരിക്കുന്നത് പോലെ ഇന്നത്തെ ദുഷ്കരമായ സമയങ്ങളിൽ എന്നപോലെ ഒരിക്കലും അന്ധകാരത്തെ കീഴടക്കുന്ന ഒരു പ്രകാശത്തിന്റെ ആവശ്യം നമുക്ക് തോന്നുന്നില്ല. കാരണം ക്രൈസ്തവർ പ്രഖ്യാപിക്കുന്നതുപോലെ ആ വെളിച്ചം യേശുക്രിസ്തുവിൽ പ്രകടമായി കഴിഞ്ഞുവെന്നും ക്രിസ്തീയ സഭകളെ ഒരുമിച്ച് കൊണ്ടുവന്നു ക്രിസ്തുജീവിക്കുകയും ഉയിത്തെഴുന്നേൽക്കുകയും ചെയ്ത നാട്ടിൽ പൊതുവായ സാക്ഷ്യം നൽകുന്നതിനായി രൂപീകൃതമായ സമിതി തയ്യാറാക്കിയ സന്ദേശത്തിൽ പറയുന്നു.

അന്താരാഷ്ട്ര  ആരോഗ്യ പ്രതിസന്ധിയും  അന്യായമായ രാഷ്ട്രീയ-സാമ്പത്തിക താൽപര്യങ്ങളാൽ മനുഷ്യാവകാശങ്ങൾ ആസൂത്രിതമായി ചവിട്ടി മെതിക്കപ്പെടുന്നതും 2020 ഓഗസ്റ്റ് നാലിന് ബെയ്റൂട്ടിനെ തകർത്ത ഭീകരമായ സ്ഫോടനത്തിന്റെ മാനുഷികവും ഭൗതികവുമായ പ്രത്യാഘാതങ്ങൾ നേരിടുന്നതുമായ ഒരു പ്രദേശത്ത്   പ്രാദേശീക എക്യുമേനിക്കൽ  സംഘടനകൾക്കു തങ്ങളുടെ പ്രവർത്തനങ്ങൾ ഫലപ്രദമാക്കാൻ വെബ് വഴിയുള്ളസമ്മേളനങ്ങൾ ഇരട്ടിപ്പിക്കേണ്ടിവന്നു എന്ന് സന്ദേശത്തിൽ സൂചിപ്പിക്കുന്നുണ്ട്.

പൂജരാജാക്കന്മാരെ വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്നും വ്യത്യസ്ഥ സംസ്കാരങ്ങളിൽ നിന്നും നയിക്കുന്ന അടയാളമായിരുന്നു നക്ഷത്രം. ക്രിസ്തുവിന്റെ അടുത്തെത്തുമ്പോൾ ക്രൈസ്തവരും പരസ്പരം എങ്ങനെ യോജിക്കണമെന്നതിന്റെ പ്രതീകമാണ് ആ നക്ഷത്രം  പ്രതിനിധാനം ചെയ്യുന്നത്. അതിനാൽ എല്ലാവരും ക്രിസ്തുവിലേക്ക് നയിക്കുന്ന ആ നക്ഷത്രം പോലെയുള്ള ഒരു പ്രതീകമായി മാറണമെന്ന ക്രൈസ്തവ വിളിയെ ഓർമ്മിപ്പിക്കുകയും അതിലൂടെ എല്ലാ ജനങ്ങളെയും ദൈവം ഐക്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നു ക്രിസ്തീയ ഐക്യത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ വെബ് സൈറ്റിൽ കാണാം.

12 July 2021, 16:30