നൽഗോണ്ട രൂപതാ മെത്രാൻ ജോജി ഗോവിന്ദ് വിരമിക്കുന്നു!
77 വയസ്സുള്ള ബിഷപ്പ് ജോജി ഗോവിന്ദ് സമർപ്പിച്ച രാജി പാപ്പാ സ്വീകരിച്ചു.
ആന്ധ്രാപദേശിലെ നൽഗോണ്ട രൂപതയുടെ മെത്രാൻ ജോജി ഗോവിന്ദ്, പ്രായ പരിധി കഴിഞ്ഞതിനെ തുടർന്ന് പാശ്ചാത്യസഭയുടെ കാനൻ നിയമാനുസാരം സമർപ്പിച്ച രാജി പാപ്പാ സ്വീകരിച്ചു.
തന്നെ രൂപതാഭരണത്തിൽ നിന്ന് വിടുവിക്കണമെന്ന അദ്ദേഹത്തിൻറെ അഭ്യർത്ഥന ശനിയാഴ്‌ച (31/07/21) ആണ് ഫ്രാൻസീസ് പാപ്പാ സ്വീകരിച്ചത്.
1944 മെയ് 3-ന് ആന്ധ്രാപ്രദേശിലെ ധർമ്മാരാമിൽ ജനിച്ച മെത്രാൻ ജോജി ഗോവിന്ദിന് 77 വയസ്സു പ്രായമുണ്ട്.
1969 ഡിസംബർ 26-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1997 മെയ് 23-ന് നൽഗോണ്ട രൂപതയുടെ മെത്രാനായി നാമനിർദ്ദേശം ചെയ്യപ്പെടുകയും അക്കൊല്ലം തന്നെ ജൂൺ 24-ന് മെത്രാനായി അഭിഷിക്തനാകുകയുമായിരുന്നു.
നൽഗോണ്ട രൂപതയുടെ അതിർത്തിക്കുള്ളിൽ വസിക്കുന്ന 65 ലക്ഷത്തിലേറെ ആളുകളിൽ കത്തോലിക്കരുടെ സംഖ്യ എഴുപതിനായിരത്തിനടുത്തു മാത്രമാണ്.
31 July 2021, 12:26