സമഗ്രവികസനത്തിനായി യുവജനങ്ങളെ പ്രോൽസാഹിപ്പിക്കാൻ സഭയും രാഷ്ട്രവും കൈകോർക്കണം
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
കഴിഞ്ഞ ജൂൺ മാസം ആഘോഷിച്ച പതിനാറാമത് ദേശീയ യുവജനദിനത്തിന്റെ വിലയിരുത്തലിന്റെ ഭാഗമായി ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. യുവത്വത്തിലായിരിക്കുക എന്നാൽ സന്തോഷത്തിൽ ആനന്ദപ്രദവും അർത്ഥവത്തും ശുഭവുമായ ഒരു ഭാവിയുടെ പ്രതീക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും എന്നാൽ ഇത് ഭൂരിപക്ഷം ദക്ഷിണാഫ്രിക്കൻ കുട്ടികളെ സംബന്ധിച്ചും സത്യമല്ല എന്നും അദ്ദേഹം രേഖപ്പെടുത്തുന്നു. ഇതിനു കാരണം മതിയായ നയങ്ങൾ നടപ്പിലാക്കുന്നതിനും അഴിമതി നിവാരണത്തിനായി പോരാടുന്നതിനുമുള്ള ഗവൺമെന്റിന്റെ കഴിവുകേടാണ് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതിനാൽ യുവതലമുറ വഞ്ചിതരായി എന്ന തോന്നലിന്റെയും തൊഴിലില്ലായ്മയുടെയും ഇരകളും അതിജീവനത്തിന് മാതാപിതാക്കളെ ആശ്രയിക്കേണ്ടി വരുന്നതും സങ്കടകരമായ സാഹചര്യമാണെന്നും ഇതിന് പരിഹാരം കണ്ടെത്താൻ സഭയും പൗരസമൂഹവും ഒരുമിക്കണമെന്നും മോൺ. സിപൂക്ക ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ സംവിധാനത്തിലെ പോരായ്മകളാണ് തൊഴിലില്ലായ്മയുടെ അടിസ്ഥാനം. അവിദഗ്ദ്ധരായ അദ്ധ്യാപകരും, ദരിദ്രവും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത സ്ക്കൂളുകളും, കുറ്റകൃത്യങ്ങൾ, മയക്കുമരുന്നിന്റെ അടിമത്വം, കുടുംബ ജീവിത പോരായ്മകൾ, ദാരിദ്യം മുതലായവ വിദ്യാഭ്യാസ സംവിധാനത്തെ പ്രതീക്ഷകളില്ലാതാക്കുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
യുവാക്കളുടെ കഴിവുകളെ വിപണം ചെയ്യാൻ മാർഗ്ഗമില്ലാത്തതും അവരുടെ പരിശീലത്തിനും സഹായത്തിനും സ്വപ്ന സാക്ഷാൽക്കാരത്തിനും പദ്ധതികൾ ആവിഷ്കരിക്കേണ്ടതും അത്യാവശ്യമാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു. എന്നിരുന്നാലും വേതന ജോലി മുതൽ സർഗ്ഗാത്മകതയുടെ വികസനം വരെ നീളുന്ന ഒരു വമ്പൻ പരിവർത്തനത്തെ അഭിമുഖീകരിക്കാൻ യുവാക്കളെ വെല്ലുവിളിക്കേണ്ട ആവശ്യം മോൺ. സിപൂക്ക തന്റെ സന്ദേശത്തിൽ കൂട്ടിച്ചേർത്തു. തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയാത്ത ഗവണ്മെന്റിനെയും ചോദ്യം ചെയ്യണമെന്നും എന്നാൽ ഉത്തരവാദിത്വമുള്ള ദൈവം ബുദ്ധിയും ശക്തിയും നൽകിയിട്ടുള്ള പൗരന്മാർ എന്ന നിലയിൽ ഓരോരുത്തരും സ്വയവും മറ്റുള്ളവരുടെയും സംരക്ഷണത്തിലും പരിപാലനത്തിലും തങ്ങളുടെ കടമകൾ നിർവ്വഹിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബുദ്ധിമുട്ടനുഭവിക്കുന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണെങ്കിലും സാധ്യമായ സാഹചര്യങ്ങൾ വിനിയോഗിച്ച് അവരുടെ ജീവിത നിലവാരം ഉയർത്താൻ പരിശ്രമിക്കുന്ന യുവാക്കൾ ഉണ്ടെന്നും ഇത്തരം യുവാക്കൾ ഇനിയും മുന്നോട്ടവരണമെന്നും അതിന് സഭ ആരേയും കാത്തു നിൽക്കാതെ അവരെ പ്രോൽസാഹിപ്പിക്കുകയും ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
വൈദീകരോടും സന്യാസികളോടും അജപാലനത്തിലും ആത്മീക കാര്യങ്ങളിലും മാത്രമല്ല മനുഷീക വികസനത്തിലും ശ്രദ്ധ വേണമെന്നും അതിനുള്ള സംരംഭങ്ങൾ വികസിപ്പിക്കണമെന്നും ഇതിനായി അതിനാവശ്യമായ പഠനങ്ങൾ നടത്തുമെന്നും അദ്ദേഹം പ്രത്യാശിച്ചു.