തിരയുക

 പീഡനത്തെക്കുറിച്ചുള്ള പ്രതീകാത്മക ചിത്രം. പീഡനത്തെക്കുറിച്ചുള്ള പ്രതീകാത്മക ചിത്രം.  

സ്വിറ്റ്സർലന്റിലെ സഭ: ലൈംഗിക പീഡനത്തെക്കുറിച്ചുള്ള പഠനത്തിന് സ്വതന്ത്രമായ സമിതിയെ ചുമതലപ്പെടുത്തി മെത്രാൻ സമിതി

അഭിമുഖത്തിൽ, മെത്രാൻ സമിതിയുടെ ഈ ചരിത്രപരമായ തീരുമാനത്തിനുള്ള കാരണങ്ങൾ, അതിന്റെ അടിയന്തരാവസ്ഥ, പദ്ധതിയുടെ ലക്ഷ്യങ്ങൾ എന്നിവ മോൺ. ബോണ്ണെമെയ്ൻ വിശദീകരിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ജർമ്മൻ മെത്രാ൯ സമിതിയുടെയും (ഡിബികെ) ലോകമെമ്പാടുമുള്ള മറ്റ്  മെത്രാ൯ സമിതികളുടെയും സമ്മേളനങ്ങൾക്കുശേഷം, സ്വിറ്റ്സർലന്റിലെ  മെത്രാ൯ സമിതി (സിഇഎസ്) സഭയിലെ  ലൈംഗിക പീഡന കേസുകളെക്കുറിച്ച് വിപുലമായ പഠനം നടത്താൻ വിദഗ്ധരടങ്ങുന്ന ഒരു സ്വതന്ത്രസംഘത്തെ ഏൽപ്പിക്കാൻ ചരിത്രപരമായ തീരുമാനമെടുത്തു.

സ്വിറ്റ്സർലന്റിലെ കത്തോലിക്കാ ഏജൻസിയായ കാത്ത്. സി എച്ചിനു (Kath.Ch) നൽകിയ അഭിമുഖത്തിലാണ്  കോയ്റയുടെ മെത്രാനും 19 വർഷമായി സ്വിറ്റ്സർലന്റ്  മെത്രാൻ സമിതിയുടെ കീഴിൽ സഭയിലെ  ലൈംഗീക ചൂഷണത്തെ സംബന്ധിച്ച വിദഗ്ദ്ധ സമിതിയുടെ തലവനുമായ  മോൺസിഞ്ഞോർ  ജോസഫ് ബോണ്ണെമെയ്ൻ, സ്വതന്ത്രസംഘത്തെ ദൗത്യമേൽപ്പിക്കാനുള്ള തീരുമാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. പദ്ധതി അടുത്ത ശരത്കാലത്തോടെ ആരംഭിക്കാമെന്ന് പ്രതീക്ഷിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. സഭയിലെ  ലൈംഗീകദുരുപയോഗത്തിനെതിരായ പോരാട്ടത്തിൽ സ്വിറ്റ്സർലന്റിലെ മെത്രാൻ സമിതിയുടെയും സന്യസ്തരുടെ മേലധികാരികളുടെ സംഘടനകളുടേയും ശുപാർശകൾ രൂപീകരിക്കാനും ഇരകളുടെ നഷ്ടപരിഹാരത്തിനു  വേണ്ടിയുള്ള കമ്മീഷൻ സ്ഥാപിക്കുന്നതിലും മോൺ. ജോസഫ്  ബോണ്ണെമെയ്ൻ നിർണ്ണായകമായ സംഭാവന നൽകിയിട്ടുണ്ട്."

പഠനത്തിന്റെ സുദൃഢമായ അടിത്തറയ്ക്ക്, ഉചിതമായ വ്യവസ്ഥകൾ സൃഷ്ടിക്കേണ്ടതുണ്ട്. വിദഗ്ദ്ധരായ സ്വതന്ത്ര ശാസ്ത്രജ്ഞരുമായുള്ള കരാറുകളുടെ ചർച്ചകൾ നടക്കുകയാണെന്നും അതിന് മുമ്പു രൂപതകളേയും, സന്യാസസഭകളേയും, മറ്റു സന്യാസസമൂഹങ്ങളേയും, റോമൻ കത്തോലിക്കാ സഭയുടെ കേന്ദ്രസമിതിയേയും കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും പങ്കെടുക്കാൻ സന്നദ്ധരാക്കേണ്ടിയിരുന്നെന്നും” മോൺസിഞ്ഞോർ അറിയിച്ചു.

പശ്ചാത്താപവും ദു:ഖവും കുറ്റം ഏറ്റെടുക്കലും മാത്രം കൊണ്ട് സംതൃപ്തരാകാതെ, ദൃഢനിശ്ചയത്തോടെ കണ്ടെത്താനും തടയാനും പ്രവർത്തിക്കാനും തുടരാനും കഴിയണം മോൺ. ബോണ്ണെമെയ്ൻ തറപ്പിച്ചു പറഞ്ഞു. നിർദ്ദിഷ്ട കുറ്റകൃത്യങ്ങളുടെ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള ഒരു പ്രത്യേക ഫണ്ട് 5 വർഷത്തേക്ക് കൂടി നീട്ടുവാനുള്ള മെത്രാൻ സമിതിയുടെ തീരുമാനം അവരുടെ സ്വയംഭരണാധികാരം കൂടുതൽ ശക്തിപ്പെടുത്തും എന്നും അദ്ദേഹം കൂട്ടിച്ചെർത്തു. വളരെക്കാലം മുൻപ് നടന്നിട്ടുള്ള  ലൈംഗീക ചൂഷണങ്ങളുടെ  കേസുകൾ  വരും വർഷങ്ങളിൽ  പൊങ്ങിവരാനുള്ള സാധ്യതകളെ   മോൺസിഞ്ഞോർ  ബോണ്ണെമെയ്ൻ തള്ളിക്കളഞ്ഞില്ല: "മിക്ക ഇരകളും സ്വാതന്ത്ര്യത്തോടെ പ്രത്യക്ഷപ്പെടാൻ 30 മുതൽ 40 വർഷം വരെ എടുക്കും, അതിനാൽ ഇത്തരം കേസുകളിൽ കൂടുതൽ ഇരകൾ കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," മോൺ.ബോണ്ണെമെയ്ൻ വ്യക്തമാക്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 June 2021, 15:12