അഭയാർത്ഥികൾ നമ്മുടെ സഹോദരരെന്ന് ലാ മാനിക്കയിലെ കത്തോലിക്ക-ആംഗ്ലിക്കൻ സഭാ മെത്രാന്മാർ
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
2015 സെപ്റ്റംബറിൽ തങ്ങളുടെ മുൻഗാമികൾ കാലായിസിൽ നടത്തിയ പ്രസ്താവന സ്ഥിരീകരിച്ച മെത്രന്മാർ സ്വദേശത്തു നിന്ന് നാടുകടത്തപ്പെട്ട് നമ്മുടെ ഇടയിൽ ജീവിക്കുന്ന അന്യരാജ്യക്കാരെ ശ്രവിക്കണമെന്ന വെല്ലുവിളിയോട് പ്രത്യുത്തരിക്കാനുള്ള ജനങ്ങളുടെ വിളിയെ കുറിച്ച് അവരെ വീണ്ടും ഓർമ്മിപ്പിക്കുകയും ചെയ്തു.
അന്തസ്സോടെ ജീവിക്കാനുള്ള ഒരിടം കണ്ടെത്തി സമൂഹത്തിൽ തങ്ങളുടെതായ സംഭാവന നൽകാൻ കഴിവുള്ള അവർ നമ്മുടെ സഹായം അർഹിക്കുന്നുവെന്നു ചൂണ്ടികാണിക്കുകയും ദുരിതത്തിൽ കഴിയുന്ന അഭയാർത്ഥികളെ നിയമവിരുദ്ധമായ ലാഭ കച്ചവടത്തിന് വേണ്ടി മനുഷ്യ കടത്തുക്കാർ ചൂഷണം ചെയ്യുന്നതിൽ ഖേദവും രേഖപ്പെടുത്തിയ മെത്രാൻമാർ, ഏതു മത വിശ്വാസത്തിൽ പെട്ടവരാണെന്നുനോക്കാതെ അവർക്കു സാമ്പത്തികവും ഭൗതികവുമായ പിന്തുണ നൽകുകയും തങ്ങളുടെ കഴിവും സമയവും പാർപ്പിടവും താമസസൗകര്യവും ഉദാരമായി വാഗ്ദാനം ചെയ്യുന്നവർ തങ്ങളെ ആവേശഭരിതരാക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
മുൻവിധികളിലേക്കും ഭയത്തിലേക്കും നയിക്കുന്ന മിഥ്യാധാരണകളെ ഈ മനുഷ്യർ അവഗണിക്കുകയും അതിർത്തികൾ അടച്ചു കൂടുതൽ സുരക്ഷാജീവനക്കാരെ നിയമിക്കുന്നതിൽ നിന്ന് അധികാരികളെ തടഞ്ഞു അതിനുമപ്പുറത്തുള്ള നവീനവും സൃഷ്ടിപരവുമായ നയങ്ങൾ രൂപപ്പെടുത്തുന്നുവെന്നും മെത്രാന്മാർ വ്യക്തമാക്കി. അഭയാർത്ഥികളുടെ ഭാവിയെ കുറിച്ചുള്ള തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിനു മുൻപ് അവരുടെ ജീവിതകഥകൾ കൂടി കേൾക്കണം. യൂറോപ്പിയൻ രാജ്യങ്ങളിലെ അതിർത്തികളിൽ ഉള്ള ആരാധനാലയങ്ങളിൽ സമ്മേളിക്കുന്ന എല്ലാവരും ദുർബലരായ സ്ത്രീ പുരുഷന്മാരെയും കുട്ടികളെയും നല്ല രീതിയിൽ പരിഗണിക്കാനുള്ള അഭ്യർത്ഥനകൾ പിന്തുണയ്ക്കാനായി പ്രാർത്ഥിക്കാനും വിവരങ്ങൾ ശേഖരിക്കാനും മെത്രാന്മാർ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു. എല്ലാ മനുഷ്യരുടെയും പ്രതീക്ഷകളിലും ആവശ്യങ്ങളിലും പങ്കു ചേരുന്ന പരദേശികൾക്ക് സ്വാഗതത്തിന്റെയും പരിഗണനയുടെയും ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ തങ്ങൾ തീരുമാനിച്ചെന്നും അവർ വ്യക്തമാക്കി.