തിരയുക

ലാറ്റിൻ അമേരിക്കയുടേയും കരീബിയൻ നാടിന്റെയുംആദ്യ സഭാ സമ്മേളനത്തിന്റെ ലോഗോ... ലാറ്റിൻ അമേരിക്കയുടേയും കരീബിയൻ നാടിന്റെയുംആദ്യ സഭാ സമ്മേളനത്തിന്റെ ലോഗോ... 

മേയ് 31ന് ലാറ്റിൻ അമേരിക്കയുടേയും കരീബിയൻ നാടിന്റെയുംആദ്യ സഭാ സമ്മേളനത്തിന്റെ അവതരണം

മെയ് 31 ന് വൈകിട്ട് 6.30ന് നടക്കുന്ന പെറുവിലേയും കരീബിയലേയും ആദ്യ സഭാ സമ്മേളനത്തിന്റെ ഔദ്യോഗിക അവതരണത്തിൽ വിർച്ച്വലായി പങ്കുചേരാൻ പെറുവിലെ മെത്രാൻ സമിതി വിശ്വാസികളെ ക്ഷണിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

2021 നവംബർ 21 മുതൽ 28 വരെ മെക്സിക്കോ നഗരത്തിലെ ഗ്വഡലൂപ്പ മാതാവിന്റെ തീർത്ഥാടനകേന്ദ്രത്തിൽ വച്ച് നടക്കുന്ന സമ്മേളനം ലാറ്റിൻ അമേരിക്കയിലെ മെത്രാൻ സമിതിയാണ് (CELAM) സംഘടിപ്പിച്ചുള്ളത്. "നമ്മളെല്ലാം പുറപ്പെട്ടിറങ്ങുന്ന പ്രേഷിത ശിഷ്യരാണ്" എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന സഭാ സമ്മേളനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്  ഈ  മേഖലകളിലെ വിവിധ സ്ഥലങ്ങളിൽ അറിയിക്കുക, ഈ പ്രദേശത്തെ സഭയുടെ നിലവിലെ വെല്ലുവിളികളുടെ വെളിച്ചത്തിൽ അജപാലനത്തോടു് പ്തികരിക്കാൻ അവിടത്തെ ജനങ്ങളെ സഹകരിപ്പിക്കുന്നതിനെക്കുറിച്ച് പരിചിന്തനം ചെയ്യുക , പുതിയ പാതകൾ വിവേചിച്ചറിയുക, ശ്രവിക്കുക തുടങ്ങിയവയാണ് ഈ യോഗത്തിന്റെ ലക്ഷ്യം. അപ്പരച്ചീദാ രേഖയുടേയും ഫ്രാൻസിസ് പാപ്പായുടെ മജിസ്തേരിയത്തിന്റെയും വെളിച്ചത്തിൽ അവിടത്തെ ജനയാഥാർത്ഥ്യങ്ങളെക്കുറിച്ചും, കോവിഡ് 19 ന്റെ സാഹചര്യത്തിൽ ഉപഭൂഖണ്ഡം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും പരിചിന്തനം നടത്താനും അജപാലന പ്രതിബദ്ധത പുനർജീവിപ്പിക്കാനും സകലർക്കും പരിപൂർണ്ണ ജീവനുണ്ടാവുള്ള പുത്തൻ മാർഗ്ഗങ്ങൾ അന്വേഷിക്കാനും സകലരേയും ക്ഷണിക്കുകയാണ് എന്ന് ലാറ്റിനമേരിക്കയിലെ  മെത്രാൻ സമിതിയുടെ പ്രസ്താവന അടിവരയിടുന്നു.

31 May 2021, 15:51