മഡഗാസ്ക്കറിൽ പുതിയ കത്തീദ്രൽ ദേവാലയാശീർവ്വാദം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആഫ്രിക്കയുടെ കിഴക്കു ഭാഗത്ത് ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപു രാജ്യമായ മഡഗാസ്ക്കറിലെ മൊറൊന്താവ രൂപതയിൽ പുതിയ കത്തീദ്രലിൻറെ ആശീർവ്വാദകർമ്മത്തോടനുബന്ധിച്ച് ഫ്രാൻസീസ് പാപ്പാ ആശംസാ വീഡിയൊ സന്ദേശം നല്കി.
തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിൻറെ തിരുന്നാളും തൊഴിലാളിദിനവും ആചരിക്കപ്പെട്ട മെയ് ഒന്നിന് ശനിയാഴ്‌ച (01/05/21) ആയിരുന്നു വിശുദ്ധ യൗസേപ്പിതാവിൻറെ നാമത്തിലുള്ള പുതിയ കത്തീദ്രൽ ദേവാലയ പ്രതിഷ്ഠ.
സാമൂഹ്യമതപരങ്ങളായ പ്രബോധനപരിപാടികൾ, കാർഷികാവശ്യത്തിനുള്ള ജലസേചന സംവിധാനങ്ങൾ തയ്യാറാക്കൽ തുടങ്ങിയവയ്ക്ക് മൊറൊന്താവ രൂപതയേകുന്ന സംഭാവനകളിൽ പാപ്പാ തൻറെ സന്ദേശത്തിൽ സന്തുഷ്ടിരേഖപ്പെടുത്തുകയും അഭിനന്ദനമേകുകയും ചെയ്യുന്നു.
വിശുദ്ധ യൗസേപ്പിതാവിൻറെ മാദ്ധ്യസ്ഥ്യം പാപ്പാ പ്രാദേശിക സഭായ്ക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.