തിരയുക

കോവിഡിനെതിരെ ശാസ്ത്രം ജയിക്കുമെന്ന്...  യൂറോപ്യൻ കമ്മിഷൻ പ്രസിഡന്‍റ് , ഊർസല വാൻ ഡെർ ലയീൻ കോവിഡിനെതിരെ ശാസ്ത്രം ജയിക്കുമെന്ന്... യൂറോപ്യൻ കമ്മിഷൻ പ്രസിഡന്‍റ് , ഊർസല വാൻ ഡെർ ലയീൻ 

കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് മനുഷ്യരെ ഒന്നിപ്പിക്കും

ആഗോള രോഗപ്രതിരോധ വാരത്തിൽ... സഭകളുടെ ആഗോള കൂട്ടായ്മയുടെ (World Council of Churches) പ്രസ്താവന :

- ഫാദർ വില്യം  നെല്ലിക്കൽ 

1. ആഗോള രോഗപ്രതിരോധവാരം
ഏപ്രിൽ 24-മുതൽ 30-വരെ തിയതികളിൽ ലോകാരോഗ്യ സംഘടന (World Health Organization) ആചരിക്കുന്ന ആഗോള രോഗപ്രതിരോധ വാരത്തിൽ (Annual World Immunization Week) ഇറക്കിയ പ്രസ്താവനയിലാണ് മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ ഭൂമിയേയും മനുഷ്യകുലത്തേയും രക്ഷിക്കുവാനും, വൈറസ്ബാധ മൂലം പരസ്പരം അകന്നിരിക്കുന്ന കുടുംബങ്ങളുടേയും സമൂഹങ്ങളുടേയും രാജ്യങ്ങളുടേയും കൂട്ടായ്മ പുനർസ്ഥാപിക്കുവാനാകണമെങ്കിൽ എല്ലാവരും കോവിഡ്-19 ന് എതിരായ പ്രതിരോധ കുത്തിവെയ്പ്പു സ്വീകരിക്കണമെന്ന് സഭകളുടെ ജനീവ കേന്ദ്രത്തിൽനിന്നും ഇറക്കിയ പ്രസ്താവന ആഹ്വാനംചെയ്തത്.

2. പ്രതിരോധ പ്രവർത്തനങ്ങൾ തുടരണമെന്ന അഭ്യർത്ഥന
അനുവർഷം ഏപ്രിൽ മാസത്തിന്‍റെ അവസാന വാരത്തിൽ ലോകാരോഗ്യ സംഘടനയും യുനിസെഫും കൈകോർത്ത് ലോകജനതയുടെ പൊതുവായ ആരോഗ്യനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രത്യേക വാരം ആചരിക്കുന്നത്. മനുഷ്യകുലത്തെ വിനാശകരമായ രോഗബാധയിൽനിന്ന് രക്ഷിക്കുന്നതിനും ഭൂമിയുടെ സമഗ്രത നിലനിർത്തുന്നതിനുമുള്ള പരിശ്രമത്തിന്‍റേയും ഭാഗമാണ് ഈ ആഗോള പ്രതിരോധനവാരം. ലോകത്തെ കൊറോണ വൈറസ്ബാധ ഗ്രസിച്ചതോടെ പൊതുവായ ആരോഗ്യപരിപാലനയ്ക്കായി കുട്ടികൾക്ക് നിശ്ചിത സമയത്ത് നല്കിയിരുന്ന പോളിയോ, മഞ്ഞപ്പിത്തം മുതലായ രോഗപ്രതിരോധ കുത്തിവയ്പുകൾ നിർത്തലാക്കാതെ, തുടരണമെന്ന് സഭകളുടെ കൂട്ടായ്മ പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.

3. കുത്തിവെയ്പ്പിനോടു സഹകരിക്കണം
ഈ മഹാമാരിക്കാലത്ത് സർക്കാരുകളും ചില സന്നദ്ധ സംഘടനകളും ലഭ്യമാക്കുന്ന കോവിഡ്-19 പ്രതിരോധകുത്തിവെയ്പ്പ് സഭകളുടെ കൂട്ടായ്മ പ്രോത്സാഹിപ്പിക്കുകയും അതിന്‍റെ പ്രചാരത്തിനായി പരിശ്രമിക്കുകയും, സാമൂഹ്യ മാധ്യമങ്ങളിലൂടെയും വിദ്യാഭ്യാസ സംവിധാനങ്ങളിലൂടെയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് പ്രസ്താവനയിലൂടെ വ്യക്തമാക്കി. മാരകമായ രോഗബാധയിൽനിന്നും മനുഷ്യകുലത്തെ രക്ഷിക്കാൻ ക്രൈസ്തവർ പ്രതിരോധകുത്തിവയ്പിന്‍റെ എല്ലാ പദ്ധതികളുമായി സഹകരിക്കുകയും അത് യാഥാർത്ഥ്യമാക്കുവാനുള്ള അവബോധം ജനങ്ങൾക്കു നല്കുകയും വേണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് സഭകളുടെ കൂട്ടായ്മയ്ക്കുവേണ്ടി ഡോ. യൊവാൻ സോസ നടത്തിയ അഭ്യർത്ഥന ഉപസംഹരിച്ചത്.
 

24 April 2021, 08:44