മാസം നീളുന്ന പ്രാർത്ഥനാ മാരത്തോൺ!
കോവിദ് 19 വ്യാധിയിൽ നിന്ന് രക്ഷിക്കുന്നതിന് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടി.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കോവിദ് 19 മഹാമാരിയുടെ അന്ത്യത്തിനായി ഒരു മാസം നീളുന്ന പ്രാർത്ഥനാ മാരത്തോൺ മാർപ്പാപ്പാ മെയ് ഒന്നിന് തുടക്കം കുറിക്കും.
പരിശുദ്ധ കന്യകാമറിയത്തിന് പ്രത്യേകം പ്രതിഷ്ഠിതമായ മെയ്മാസം മുഴുവൻ നീളുന്ന ഈ പ്രാർത്ഥനാ മാരത്തോൺ ഒന്നാം തീയതി ശനിയാഴ്‌ച (01/05/21) വൈകുന്നേരം പ്രാദേശികസമയം ആറുമണിക്ക് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ കൊന്തനമസ്ക്കാരം നയിച്ചുകൊണ്ടായിരിക്കും ഫ്രാൻസീസ് പാപ്പാ ഉദ്ഘാടനം ചെയ്യുക.
ലോകത്തിലെ 30 മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിൽ ഓരോ ദേവാലയം ഈ 30 ദിനങ്ങളിൽ ഒരോ ദിവസം ജപമാല നയിക്കും.
“സഭ മുഴുവനിലും നിന്ന് ദൈവത്തിങ്കലേക്ക് പ്രാർത്ഥന നിരന്തരം ഉയർന്നുകൊണ്ടിരുന്നു” എന്ന അപ്പസ്തോല പ്രവർത്തനം പന്ത്രണ്ടാം അദ്ധ്യായത്തിലെ അഞ്ചാം വാക്യമാണ് ഈ പ്രാർത്ഥനാ മാരത്തോണിൻറെ പ്രമേയം.
30 April 2021, 14:28