തിരയുക

ഉത്ഥിതൻ നല്കുന്ന സമാധാനാശംസ... ഉത്ഥിതൻ നല്കുന്ന സമാധാനാശംസ... 

പ്രതിസന്ധികൾക്കിടയിൽ ഉയരുന്ന ഉത്ഥിതന്‍റെ സമാധാനാശംസ

ഏപ്രിൽ 13 ചൊവ്വാഴ്ച സാമൂഹ്യശ്രൃംഖലയിൽ പാപ്പാ ഫ്രാൻസിസ് പങ്കുവച്ച സന്ദേശം :

“നിരവധി വാക്കുകളുടേയും അഭിപ്രായങ്ങളുടേയും നടുവിൽ ഓരോ ദിനവും നാം നേരിടേണ്ടത് വൈരുദ്ധ്യങ്ങളുടേയും സംഭ്രമങ്ങളുടേയും ലോകമാണ്. അവിടെ നമ്മെ നിരന്തരമായി വിളിക്കുന്ന ഉത്ഥിതനായ യേശുവിന്‍റെ ശാന്തമായ സ്വരം നമുക്കു ശ്രവിക്കാം : നിങ്ങൾക്കു സമാധാനം!”

ഇംഗ്ലിഷ് ഉൾപ്പെടെ വിവിധ ഭാഷകളിൽ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

In the midst of the contradictions and perplexities we must confront each day, the din of so many words and opinions, there is the quiet voice of the Risen Lord who keeps saying to us: “Peace be with you!”
 

translation : fr william nellikkal 

14 April 2021, 14:14