തിരയുക

ഫയൽ  ചിത്രം - പേപ്പൽ വസതിയിലെ കപ്പേളയിൽ... ഫയൽ ചിത്രം - പേപ്പൽ വസതിയിലെ കപ്പേളയിൽ... 

ദുഃഖവെള്ളി ആചരണം വത്തിക്കാനിൽ

തിരുക്കർമ്മങ്ങൾക്ക് പാപ്പാ ഫ്രാൻസിസ് മുഖ്യ കാർമ്മികത്വംവഹിക്കും.

ഏപ്രിൽ 2, വെള്ളി
പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക്
ഇന്ത്യയിലെ സമയം രാത്രി 9.30-ന്
വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ
കുരിശാരാധന, പീഡാനുഭവപാരായണം, വചനപ്രഭാഷണം, ദിവ്യകാരുണ്യസ്വീകരണം എന്നിവ.

വെള്ളിയാഴ്ച രാത്രി
പ്രാദേശിക സമയം 9 മണിക്ക്
ഇന്ത്യയിലെ സമയം ശനിയാഴ്ച വെളുപ്പിന് 12.30-ന്
വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിൽ - സാഘോഷമായ കുരിശിന്‍റെവഴി.

പ്രാർത്ഥനകൾ ഒരുക്കിയത്
വടക്കെ ഇറ്റലിയിലെ ഉംബ്രിയ പ്രവിശ്യയിലെ സ്കൗട്സ് & ഗൈഡ്സും, കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഉഗണ്ടായിലെ രക്തസാക്ഷികളുടെ ഇടവകാംഗങ്ങളും, ദൈവസ്നേഹത്തിന്‍റെ അമ്മയുടെ നാമത്തിലുളള റോമാരൂപതയിലെ ഇടവകയും ചേർന്നാണ്. ഇടവക സമൂഹത്തിലെ കുട്ടികളും യുവജനങ്ങളും ചേർന്ന് ഒരുക്കിയ ചിത്രങ്ങളാണ് കുരിശിന്‍റെവഴിയുടെ ഓരോ സ്ഥലങ്ങളും നിജപ്പെടുത്തുന്നത്. ആദ്യത്തെ രണ്ടു സ്ഥാപനങ്ങളാണ് പ്രാർത്ഥനകൾ ഒരുക്കിയത്.

വത്തിക്കാൻ മാധ്യമങ്ങൾ പാപ്പായുടെ പരിപാടികൾ തത്സമയം സംപ്രേഷണംചെയ്യും.

schedule of Good Friday published by fr william nellikal 

01 April 2021, 14:43