രക്തസാക്ഷിയായ വിശുദ്ധ ജോർജ്ജിന്‍റെ തിരുനാൾ
ഏപ്രിൽ 23 - നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന പാപ്പാ ജോർജ്ജ് ബർഗോളിയോയ്ക്ക് പ്രാർത്ഥനയോടെ ആശംസകൾ!
ഏപ്രിൽ 23 വെള്ളിയാഴ്ച - വത്തിക്കാനിലെ പോൾ ആറാമൻ ഹാളിന്‍റെ ഇടനാഴിയിൽ കോവിഡ് 19 പ്രതിരോധ കുത്തിവയ്പു നല്കുന്ന സ്ഥലങ്ങൾ പാപ്പാ സന്ദർശിച്ചു. വത്തിക്കാനിൽ വിശുദ്ധ ജോർജ്ജിന്‍റെ ദിനം അവധിയായിരുന്നെങ്കിലും ആഘോഷങ്ങൾ ഇല്ലാതെ കടന്നുപോയി. വത്തിക്കാന്‍റെ പരിസരത്ത് തെരുവോരങ്ങളിൽ ജീവിക്കുന്ന പാവങ്ങൾക്ക് ഉച്ചഭക്ഷണം നല്കുന്നതു മാത്രം പാപ്പായുടെ നാമഹേതുക തിരുനാളിലെ ഏക പരിപാടിയായിരുന്നു ഇത്തവണയും.
പാപ്പായുടെ ഉപവിപ്രവർത്തനങ്ങൾക്കുള്ള കാര്യാലയത്തിന്‍റെ ഉത്തരവാദിത്ത്വം വഹിക്കുന്ന കർദ്ദിനാൾ കോൺറാഡ് ക്രജേസ്കി പാപ്പായുടെ നാമഹേതുക തിരുനാളിലെ ലളിതമായ ചടങ്ങുകൾക്ക് നേതൃത്വം നല്കി.
Reported by fr william nellikal
23 April 2021, 15:55