തിരയുക

കർത്താവിനായി 24 മണിക്കൂർ കർത്താവിനായി 24 മണിക്കൂർ 

"കർത്താവിനായി ഇരുപത്തിനാലു മണിക്കൂർ"!

“കർത്താവ് എല്ലാ തെറ്റുകളും പൊറുക്കുന്നു” - കർത്താവിനായി 24 മണിക്കൂർ ആചരണത്തിൻറെ വിചിന്തന പ്രമേയം

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

“കർത്താവിനായി 24 മണിക്കൂർ” എന്ന നോമ്പുകാലാചരണം ഇക്കൊല്ലം ഈ വെള്ളി-ശനി ദിനങ്ങളിൽ (12-13/03/2021).

2014-ൽ നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കൽ സമിതി വത്തിക്കാനിൽ പ്രാദേശികസഭാതലത്തിൽ തുടങ്ങിവച്ച ഈ ആചരണം സഭയിൽ മുഴുവൻ വേണമെന്ന് ഫ്രാൻസീസ് പാപ്പാ 2015-ലെ നോമ്പുകാല സന്ദേശത്തിൽ അഭിലഷിക്കുകയായിരുന്നു.

പ്രാർത്ഥനയുടെയും പാപസങ്കീർത്തനകൂദാശയുടെയും പ്രാധാന്യം അടിവരയിട്ടു കാട്ടുന്നു ഒരു ആചരണമാണ് “കർത്താവിനായി 24 മണിക്കൂർ”.

കുമ്പസാരത്തിലൂടെയും ദിവ്യകാരുണ്യ ആരാധനയിലൂടെയും ദൈവത്തോട് അനുരഞ്ജനപ്പെടാനും ദൈവത്തോടൊപ്പം സമയം ചിലവഴിക്കാനും അവസരമൊരുക്കുന്ന ഈ ദിവസത്തില്‍ലോകത്തിലെ എല്ലാ രൂപതകളിലും ഒരു ദേവാലയമെങ്കിലും 24 മണിക്കൂര്‍തുറന്ന് വയ്ക്ക്ണമെന്ന് പാപ്പാ നിര്‍ദ്ദേശിക്കുന്നു.

കോവിദ് 19 പകർച്ചവ്യാധിയുളവാക്കിയിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ ഇത്തവണ പതിവു രീതികൾ പൂർണ്ണമായും പിൻചെല്ലുക സാധ്യമല്ല.

“കർത്താവ് എല്ലാ തെറ്റുകളും പൊറുക്കുന്നു” എന്ന നൂറ്റിമൂന്നാം സങ്കീർത്തനത്തിലെ മൂന്നാം വാക്യമാണ് ഇത്തവണ ഈ ദിനാചരണത്തിൻറെ വിചിന്തന പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്.

 

12 March 2021, 13:23