തിരയുക

Vatican News

കുമ്പസാരമെന്ന കൂദാശ : മാർച്ചുമാസം പ്രാർത്ഥനാനിയോഗം

മാർച്ചു മാസത്തേയ്ക്കു പാപ്പാ ഫ്രാൻസിസ് നല്കിയ പ്രാർത്ഥനാനിയോഗം : അനുരഞ്ജിതരാകാം... - ഹ്രസ്വവീഡിയോ മലയാളത്തിൽ അടിക്കുറിപ്പോടെ...

1. കുമ്പസാരിക്കുവാൻ പോകുന്നത് ഹൃദയം  ശുദ്ധമാക്കുവാനും
ആത്മാവിനു സൗഖ്യംപകരുവാനുമാണ്.

2. കുമ്പസാരം ആത്മീയാരോഗ്യം നല്കുകയും, പാപത്തിന്‍റെ അഗാധ തലത്തിൽനിന്നും ഒരുവനെ കാരുണ്യത്തിലേയ്ക്ക് ഉയർത്തുകയും ചെയ്യുന്നു.

3. അനുരഞ്ജനത്തിന്‍റെ കൂദാശയുടെ കേന്ദ്രം നമ്മുടെ പാപങ്ങളല്ല, നാം സ്വീകരിക്കുന്ന ദൈവസ്നേഹമാണ്.

4. നമുക്കായി കാത്തിരിക്കുകയും നമ്മെ കേൾക്കുകയും നമുക്കു മാപ്പുനല്കുകയും ചെയ്യുന്ന ക്രിസ്തുവാണ് കുമ്പസാരത്തിന്‍റെ കേന്ദ്രം.

5. ദൈവത്തെ സംബന്ധിച്ച് നമ്മുടെ പാപങ്ങളെക്കാൾ പ്രധാനം പാപിയായ മനുഷ്യൻ തന്നെയാണ്.

6. നവവും ആഴവുമായ അനുഭൂതിയോടെ അനുരഞ്ജനത്തിന്‍റെ കൂദാശ സ്വീകരിക്കുവാൻ സഹായിക്കണമേ! അങ്ങനെ അവിടുത്തെ സമ്പന്നമായ ക്ഷമയും കാരുണ്യവും ഞങ്ങൾ രുചിക്കട്ടെ!

7. പീഡകരെയല്ല, കരുണയിൽ സമ്പന്നരായ വൈദികരെ സഭയ്ക്കു നല്കണമേയെന്നും പ്രാർത്ഥിക്കാം!

 

പരിഭാഷ : ഫാദർ വില്യം  നെല്ലിക്കൽ 
 

18 March 2021, 11:34