തിരയുക

ചിലിയിലെ ഒസോർനോ കത്തിഡ്രലിൽ കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നു. ചിലിയിലെ ഒസോർനോ കത്തിഡ്രലിൽ കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നു. 

ചിലി മെത്രാന്മാർ: ആരാധനാ തിരുകർമ്മങ്ങൾ പൂർണ്ണമായും നിറുത്തിവയ്ക്കുന്നത് മതസ്വാതന്ത്ര്യത്തിനെതിരായ ആക്രമണം

മെത്രാൻസമിതിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയിൽ ചിലി മെത്രാന്മാർ വെളിപ്പെടുത്തി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ചിലിയിൽ കോവിഡ്-19 അണുബാധയുടെ പുതിയ തരംഗത്തെ അഭിമുഖികരിക്കുന്നതിന്റെ ഭാഗമായി സർക്കാർ ഇറക്കിയ നിയമങ്ങൾ ആരാധന തിരുകർമ്മങ്ങളിൽ വിശ്വാസികൾക്ക് പങ്കെടുക്കാൻ കഴിയാത്ത വിധം നിരോധനം ഏർപ്പെടുത്തുന്നതാണ്. ഇതിനെ അപലപിച്ച ചിലി മെത്രാൻ സമിതി സർക്കാരിന്റെ ഈ നടപടി മതസ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണെന്ന് അറിയിക്കുകയും ഈ നിയമങ്ങൾ പുനപരിശോധിക്കാൻ സംവാദത്തിനായി ആവശ്യപ്പെടുകയും ചെയ്തു.

സ്റെപ്പ് 2 അഥവാ പരിവർത്തനം എന്ന പുതിയ നടപടികളിൽ ശവസംസ്കാര കർമ്മങ്ങൾ ഒഴികെ മതപരമായ മറ്റു ചടങ്ങുകളിൽ വിശ്വസികളുടെ സാന്നിധ്യം തടയുക എന്ന മാനദണ്ഡം ഗ്രഹിക്കാൻ കഴിയാത്തതും യുക്തി രഹിതമാണെന്നും മെത്രാന്മാർ വിശേഷിപ്പിച്ചു. മെത്രാൻസമിതിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയിൽ രാജ്യത്തിന്റെ പലഭാഗങ്ങളിലും ആരോഗ്യ സ്ഥിതി വഷളായതിൽ മെത്രാന്മാർ ഖേദിക്കുന്നുവെന്നും പക്ഷേ പകർച്ചവ്യാധി തടയാനുള്ള കത്തോലിക്കാസഭയുടെ പരിശ്രമങ്ങൾ കണക്കിലെടുത്ത് മതവിശ്വാസത്തിനെതിരായ കടുത്ത നടപടികൾക്ക് ഒരു ഉത്തരം നൽകണമെന്നും നിലവിലുള്ള എല്ലാ ചട്ടങ്ങളും സഭ പാലിക്കുന്നുണ്ടെന്നും രേഖപ്പെടുത്തി.

കഴിഞ്ഞ ആഴ്ച കോവിഡ്19ന്റെ പുതിയ തരംഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി അടച്ചിട്ട സ്ഥലങ്ങളിൽ 10 പേരുടെയും, തുറന്ന സ്ഥലങ്ങളിൽ 20 പേരുടെയും  മാത്രം സാന്നിധ്യത്തിലാണ് ആരാധന തിരുക്കർമ്മങ്ങൾ നടത്തപ്പെട്ടത് എന്ന് ചൂണ്ടിക്കാണിച്ച മെത്രാന്മാർ ആരാധനാ സ്വാതന്ത്ര്യവും മതവിശ്വാസ ആചാരങ്ങളും പൊതുനന്മ കൈവരിക്കുന്നതിനുള്ള, ആധുനിക ജനാധിപത്യത്തിന്റെ അനിവാര്യമായ സാമൂഹിക ഘടകമാണെന്നും വ്യക്തമാക്കി. വിശുദ്ധവാരം സമീപസ്ഥമായിരിക്കുന്നതിനാൽ വിശുദ്ധ വാരത്തിലെ പ്രധാന തിരുക്കർമ്മങ്ങൾ ആചരിക്കുന്നതിന് വേണ്ടി സമീപകാല നടപടികളുടെ പുനർവിചിന്തനം അത്യാവശ്യമാണ്. 

ജനസംഖ്യയുടെ 95 ശതമാനത്തിലധികം പേർ കഴിഞ്ഞ വാരാന്ത്യത്തിൽ കോവിഡ് 19 അണുബാധയുടെ ഗണ്യമായ വർദ്ധനവ് കാരണം കർശനമായ ക്വറൈന്റിലായിരുന്നു.

 

 

15 March 2021, 12:36