മഹാമാരിയുടെ രണ്ടാം തരംഗത്തിനെതിരെ സാംബിയയിൽ പ്രാർത്ഥനാദിനം ആചരിച്ചു
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
കൊറോണാ വൈറസ് ബാധയുടെ രണ്ടാമത്തെ തരംഗം ഏറ്റവും കൂടുതൽ ബാധിച്ച ആഫ്രിക്കൻ രാജ്യങ്ങളിൽ ഒന്നാണ് സാംബിയ. തെക്ക൯ ആഫ്രിക്കയിൽ വ്യതിയാനം സംഭവിച്ച വൈറസിന്റെ ബാധമൂലം ആദ്യത്തെ തരംഗത്തേക്കാൾ കൂടുതൽ മാരകമാണ് രണ്ടാമത്തേ തരംഗം. ഇന്നുവരെ 68,000 രോഗബാധിതരും 940 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അക്കൂട്ടത്തിൽ മോൺസെ രൂപതയിലെ മെത്രാനായിരുന്ന മോൺ. മോസസ് ഹമുങ്കൊളെയും ഉൾപ്പെടുന്നു. ഈ സാഹചര്യത്തിലാണ് സാംബിയയിലെ സഭകൾ പ്രാർത്ഥനയ്ക്കായി ക്ഷണിച്ചത്. " ദൈവം മാത്രമാണ് ഏക ഉത്തരം എന്നതാണ് തങ്ങളുടെ ഉറച്ച വിശ്വാസമെന്ന് " സഭകൾ ഒരുമിച്ചിറക്കിയ പ്രസ്താവന വെളിപ്പെടുത്തി.
പ്രാദേശീക സമയം ഉച്ചയ്ക്ക് 2.30 ന് ഫേയ്സ്ബുക്ക് വഴി നടത്തിയ പ്രാർത്ഥനയിൽ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിരോധ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ സാംബിയയിലെ ക്രൈസ്തവ നേതൃത്വം ആവശ്യപ്പെട്ടു. കോവിഡിന്റെ വ്യാപനം 80 ശതമാനത്തോളം കുറയ്ക്കാൻ ഇത് സഹായിക്കുമെന്നും രോഗലക്ഷണം കണ്ടാൽ ഉടൻ വൈദ്യസഹായം തേടാനും അവർ ആഹ്വാനം ചെയ്തു. ആഫ്രിക്കയെ കോവിഡിന്റെ ആദ്യ തരംഗം കാര്യമായി അലട്ടിയില്ല എന്നാൽ ഈയടുത്തമാസങ്ങളിൽ മരണനിരക്ക് ലോകനിരക്കായ 2. 2 നേക്കാൾ ഉയർന്ന് 2.5 ആയത് വിദഗ്ധരെ ആകുലരാക്കുന്നുണ്ട്. രോഗവ്യാപന നിരക്കും വർദ്ധിച്ചിട്ടുണ്ട്. സാംബിയയെ കൂടാതെ തെക്ക൯ ആഫ്രിക്കാ, മാലാവി, സ്വാത്സിലാന്റ്, മൊസാംബിക്, സിംബാവാവെ തുടങ്ങിയ രാജ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. ആഫ്രിക്കൻ യൂണിയനിൽപെട്ട 20 രാജ്യങ്ങളിൽ മരണനിരക്ക് ലോക ശരാശരിയേക്കാൾ ഉയർന്നതാണ്. സഹ്റാവി അറബ് ഡെമോക്രാറ്റിക് റിപ്പബ്ളിക്, സുഡാൻ, ഈജിപ്ത്, ലിബേരിയ എന്നിവയാണ് മുന്നിട്ട് നിൽക്കുന്നത്. പ്രതിരോധ കുത്തിവയ്പ്പിനായി കാത്തിരിക്കുന്ന ഇവിടങ്ങളിലെ രോഗബാധ യഥാർത്ഥത്തിൽ ആരോഗ്യ സംവിധാനങ്ങൾ ദുർബ്ബലമായ ഈ പ്രദേശത്തിന്റെ പരിധിക്ക് അപ്പുറമാണ്.