തിരയുക

പറാഗ്വേയിലെ തക്കുമ്പൂ തറവറയിൽ പ്രക്ഷോഭത്തെ തുടർന്ന് കാവൽ നിൽക്കുന്നന പോലീസുകാർ   പറാഗ്വേയിലെ തക്കുമ്പൂ തറവറയിൽ പ്രക്ഷോഭത്തെ തുടർന്ന് കാവൽ നിൽക്കുന്നന പോലീസുകാർ  

പറാഗ്വേയിലെ തക്കുമ്പൂ തറവറയിൽ പ്രക്ഷോഭം: ജയിലുകളുടെ ദയനീയാവസ്ഥയെ അപലപിച്ച് മെത്രാന്മാർ

മെത്രാൻ സമിതിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ രാജ്യത്തെ ജയിലുകളുടെയും തടവു സംവിധാനങ്ങളുടേയും പരിതാപകരമായ അവസ്ഥയെക്കുറിച്ച് പറയുന്നു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

രാജ്യത്തെ ഏറ്റവും വലിയ തടവറയായ അസുൻസിയോനിലെ തക്കുമ്പു ദേശീയ ജയിലിൽ ഫെബ്രുവരി 16ന് ചൊവ്വാഴ്ച പൊട്ടിപ്പുറപ്പെട്ട അക്രമാസക്തമായ കലാപത്തിൽ 7 പേർ മരിക്കുകയും അനേകം പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. ഈ സംഭവത്തെ അപലപിച്ച മെത്രാന്മാർ അവിചാരിത മരണത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക്  അനുശോചനവും ആത്മീയ സാന്നിധ്യവും അറിയിച്ചു.

തടവറകളിൽ അഴിമതിയും, അടിസ്ഥാനമായ തടവറ നവീകരണങ്ങളും നടക്കാത്തിടത്തോളം വിധി പ്രഖ്യാപിക്കാതെ തടവിൽ പാർപ്പിക്കാൻ വലിയ കെട്ടിടമുണ്ടാകുന്നതിൽ അർത്ഥമില്ല എന്നും, തടവിൽ പാർപ്പിക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ ഫലപ്രദമായ പ്രവർത്തനങ്ങളില്ലാത്തതിനെയും, മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളുടെ നിഷേധത്തെയും, ക്രിമിനൽ സംഘങ്ങളുടെ അക്രമങ്ങളുടെ വർദ്ധനയും മെത്രാൻ സമിതി അപലപിച്ചു. ദേശീയ സർക്കാറിനോടും, നീതിന്യായ, നിയമനിർമ്മാണസഭയോടും കൂടുതൽ മനുഷീകമായ പരിഗണന, സ്വാതന്ത്ര്യം തടഞ്ഞുവച്ചിരിക്കുന്ന ഇനിയും ഒരു അവസരത്തിന് അർഹതയുള്ളവരുടെ നേർക്ക് കാണിക്കാനും അതിനുള്ള പ്രവർത്തനങ്ങൾ ഇരട്ടിപ്പിക്കാനും മെത്രാൻ സമിതി ആഹ്വാനം ചെയ്തു.

 

22 February 2021, 14:05