തിരയുക

കൊറോണാ വൈറസ് ബാധയുടെ മാരകമായ രണ്ടാം തരംഗത്തിന്റെ കാലഘട്ടത്തിൽ പ്രാർത്ഥിക്കുന്ന സ്ത്രി കൊറോണാ വൈറസ് ബാധയുടെ മാരകമായ രണ്ടാം തരംഗത്തിന്റെ കാലഘട്ടത്തിൽ പ്രാർത്ഥിക്കുന്ന സ്ത്രി  

യുവജനങ്ങളിലെ ആക്രമണ പ്രവണത: പരിഹാരമായി മിലാൻ രൂപതയുടെ പ്രാർത്ഥന നടത്തും

കൊറോണാ വൈറസ് മൂലമുള്ള ഒറ്റപ്പെടലും നിയന്ത്രണങ്ങളും മൂലം ഇറ്റലിയിലെ വിവിധ നഗരങ്ങളിൽ യുവാക്കളുടെ അക്രമണ പ്രവണത വർദ്ധിച്ചു വരുന്നത് രേഖപ്പെടുത്തിയ പശ്ചാത്തലത്തിൽ " ദൗര്‍ബ്ബല്യത്തിന്റെ യാതന " (The torment of impotence) പങ്കിടാൻ മിലാനിലെ സഭ അഗ്രഹിക്കുന്നുവെന്ന് രൂപതയിലെ എല്ലാ ഇടവകകളിലേക്കും അയച്ച ഹൃദയ സ്പർശിയായ കത്തിൽ മോൺ. സെൽഫീനി അറിയിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

തപസ്സുകാലത്തിലെ ആദ്യ ഞായറാഴ്ചയായ  ഫെബ്രുവരി 21 ന് രാത്രി 8. 45 ന് സവേസോയിലെ വി. പത്രോസിന്റെ തീർത്ഥാടന കേന്ദ്രത്തിൽ ഇറ്റലിയിലെ മിലാൻ അതിരൂപതാ മെത്രാനായ മോൺ. മാരിയോ ഡെൽഫീനിയുടെ അദ്ധ്യക്ഷതയിൽ യുവജനങ്ങൾക്കും കൗമാരപ്രായക്കാർക്കുമായി പ്രാർത്ഥന നടത്തും. രൂപതയിലെ എല്ലാ പള്ളികളിലും, സന്യാസ ഭവനങ്ങളിലും പ്രാർത്ഥന നടത്താനും മോൺ. ഡെൽഫീനി ആഹ്വാനം ചെയ്തു. ലോക് ഡൗൺ കാലത്തെ വാർത്തകളിൽ യുവജനങ്ങൾ ഉൾപ്പെട്ട അക്രമണങ്ങൾ ഏറിവരുന്നത് എല്ലാറ്റിലുപരിയായി ഈയിടെ പാപ്പാ നയതന്ത്രജ്ഞറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാണിച്ച "വിദ്യാഭ്യാസ മഹാദുരന്ത " ത്തിന്റെ അടയാളമാണെന്നും അദ്ദേഹം എഴുതി. ഈ സന്ദർഭം ആത്മീയവും വിദ്യാഭ്യാസപരവുമായ അടിയന്തരാവസ്ഥയായി തിരിച്ചറിയുന്ന എല്ലാ മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും ശബ്ദം നൽകാനും എല്ലാറ്റിലുമുപരിയായി ഒറ്റപ്പെടലും, മനസ്സിലാക്കാനാവാത്ത അക്രമസ്വഭാവവും തങ്ങൾക്ക് പ്രിയങ്കരരായ കൂട്ടുകാരുടെ മരണവും തകിടംമറിച്ച കൗമാരക്കാരുടെ ശബ്ദമാകാനും താൻ ആഗ്രഹിക്കുന്നു എന്നും മിലാനിലെ മെത്രാൻ രേഖപ്പെടുത്തി.

ഈ അടിയന്തരാവസ്ഥയിൽ ആരെയും കുറ്റപ്പെടുത്താനില്ലെന്നും എന്നാൽ തന്റെതന്നെ കഴിവുകേടിനെ പൊള്ളലോടെ അംഗീകരിക്കുന്നെന്നും, തനിക്ക് ഒന്നും പഠിപ്പിക്കാനില്ലെന്നും ഏറ്റുപറയുന്ന കത്തിൽ കൂടുതൽ ബുദ്ധിപൂർവ്വകമായ പ്രസംഗങ്ങൾക്കും, പ്രതിബദ്ധതാ നിർദ്ദേശങ്ങൾക്കുമുള്ള സമയം വരുമെന്നും, സഭ കൂടെയുണ്ടെന്നും, എല്ലാവർക്കുമായി ഇനിയുമുണ്ടാവുമെന്നും വ്യക്തമാക്കി . എന്നാൽ ഈ സമയത്ത് ഈ വികാരങ്ങൾ നമ്മെ ഓരോരുത്തരേയും സ്നേഹിച്ചു കൊണ്ടിരിക്കുന കർത്താവിന്റെ മുന്നിൽ സമർപ്പിക്കുന്നുവെന്നാണ് കത്തിൽ എഴുതിയിട്ടുള്ളത്.

ഈ ചൈതന്യമായിരിക്കും ഫെബ്രുവരി 21 ന് നടക്കുന്ന പ്രാർത്ഥനയെ നയിക്കുന്നത്. തപസ്സു കാലത്തിന്റെ ആദ്യ സായാഹ്നത്തിൽ നടത്തുന്ന പ്രാർത്ഥനയിൽ രൂപതയുടെ എല്ലാ ഭാഗങ്ങളിലുമുള്ള ധാരാളം മാതാപിതാക്കളും യുവതിയുവാക്കളും വൈദീകരും സന്യസ്തരും, അദ്ധ്യാപകരും യുവജനങ്ങളുടെ അക്രമണ പ്രവണതയിൽ തങ്ങളുടെ കഴിവുകേടിന്റെ വേദന പങ്കിടുന്ന എല്ലാവരും ദൈവത്തോടു കരഞ്ഞപേക്ഷിക്കുന്നു എന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു എന്നും രൂപതയിലെ എല്ലാ ദേവാലയങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും, ആശ്രമങ്ങളും, സന്യസ്ത ഭവനങ്ങളും ഈ പ്രാർത്ഥനാ സമയത്തിനായി തുറന്നിടണമെന്നും മോൺ. ഡെൽഫീനി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 February 2021, 12:34