തിരയുക

ചെക്ക് റിപ്പബ്ലിക്കിലെ ഒരു ദേവാലയം ചെക്ക് റിപ്പബ്ലിക്കിലെ ഒരു ദേവാലയം 

നോമ്പുകാല സാമൂഹ്യസേവനവുമായി ചെക്ക് റിപ്പബ്ലിക്കിലെ സഭ!

സഹായം ആവശ്യമുള്ളവന് ഉപകാരപ്പെടുമ്പോഴാണ് നമ്മുടെ ത്യാഗപ്രവർത്തികൾക്കും സമ്പാദ്യങ്ങൾക്കും അർത്ഥമുണ്ടാകുന്നതെന്ന് ചെക്ക് റിപ്പബ്ലിക്കിലെ കത്തോലിക്കാ മെത്രാന്മാർ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദാനധർമ്മം പരസ്നേഹത്തിൻറെ അടയാളമാണെന്ന് ചെക്ക് റിപ്പബ്ലിക്കിലെ കത്തോലിക്കാ മെത്രാന്മാർ.

എല്ലാക്കൊല്ലവും നോമ്പുകാലത്തു നടത്താറുള്ള ദാനം നല്കൽ കർമ്മത്തിൽ പങ്കുചേരാൻ ചെക്ക് റിപ്പബ്ലിക്കിലെ എല്ലാ കത്തോലിക്കാവിശ്വാസികൾക്കുമായി നല്കിയ ക്ഷണത്തിലാണ് പ്രാദേശിക കത്തോലിക്കാ മെത്രാന്മാർ ഇതു പറഞ്ഞിരിക്കുന്നത്.

ഇക്കഴിഞ്ഞ വ്യാഴാഴ്‌ച (17/02/21) ആരംഭിച്ച ഈ ദാനധർമ്മ പരിപാടി ഉയിർപ്പുകാലത്തിലെ രണ്ടാമത്തെ ഞായറാഴ്ചവരെ തുടരും.

ഈ കാലയളവിൽ സഭ സമാഹരിക്കുന്ന ധനം അന്നാട്ടിൽ സാമൂഹ്യസേവനത്തിനായി വിനിയോഗിക്കും.

ക്രിസ്തുമതം, മനുഷ്യൻ ആത്മശരീരങ്ങളോടുകൂടിയവനാണെന്ന ബോധ്യം വച്ചുപുലർത്തുന്നതിനാൽ ആദ്ധ്യാത്മിക പരിശ്രമങ്ങൾ ശരീരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും, ആകയാൽ, അവനവനിൽ നിന്നു പുറത്തുകടക്കാനും ദൈവത്തിനും മറ്റുള്ളവർക്കും വേണ്ടി ജീവിക്കാനുമുള്ള പരിശ്രമം വികാരത്തിലൊ ചിന്തയിലൊ ഒതുങ്ങി നില്ക്കില്ലെന്നും മെത്രാന്മാർ പറയുന്നു.

തന്മൂലം സഹായം ആവശ്യമുള്ളവന് ഉപകാരപ്പെടുമ്പോഴാണ് നമ്മുടെ ത്യാഗപ്രവർത്തികൾക്കും സമ്പാദ്യങ്ങൾക്കും അർത്ഥമുണ്ടാകുന്നതെന്നും സഹായിക്കപ്പെടുന്നവർ സ്നേഹത്തിൻറെ അടയാളമാണെന്നും മെത്രാന്മാർ കൂട്ടിച്ചേർക്കുന്നു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 February 2021, 17:25