തിരയുക

ലൂതറന്‍ സഭാ നേതൃത്വവുമായി... സാഹോദര്യത്തി‍ന്‍റെ ആശ്ലേഷം  - (ഫയല്‍ ചിത്രം) ലൂതറന്‍ സഭാ നേതൃത്വവുമായി... സാഹോദര്യത്തി‍ന്‍റെ ആശ്ലേഷം - (ഫയല്‍ ചിത്രം) 

ദൈവത്തോടു ചേര്‍ന്നിരിക്കുന്നവര്‍ സഹോദരങ്ങളോടും...

ജനുവരി 25 തിങ്കള്‍ - ക്രൈസ്തവൈക്യവാര സമാപനത്തില്‍ പാപ്പാ ഫ്രാന്‍സിസ് "ട്വിറ്ററി"ല്‍ പങ്കുവച്ച സന്ദേശം :

“ഒരേ മുന്തിരിച്ചെടിയിലെ ശിഖരങ്ങളാണ് നാം. ഉറവിടം ഒന്നാകയാല്‍ ഓരോരുത്തരും ചെയ്യുന്ന നല്ലതും ചീത്തയും നാം അറിയാതെ അപരര്‍ക്കും പകര്‍ന്നുനല്കും. നാം ദൈവത്തോട് എത്രമാത്രം ചേര്‍ന്നിരിക്കുന്നുവോ, അത്രയും സഹോദരങ്ങളോടും ചേര്‍ന്നിരിക്കുന്നു.”

“കഴിഞ്ഞ ആഴ്ചയില്‍ ക്രൈസ്തവ ഐക്യത്തിനായി പ്രാര്‍ത്ഥിച്ചവര്‍ക്കും ഇനിയും പ്രാര്‍ത്ഥിക്കുന്നവര്‍ക്കും നന്ദി അര്‍പ്പിക്കുന്നു.” #ക്രൈസ്തവൈക്യം

ഇംഗ്ലിഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു. 

We are branches of the same vine, we are communicating vessels: the good and the bad each one does is poured out on the others. To the extent that we remain in God we draw closer to others, and to the extent that we draw closer to others we remain in God. #ChristianUnity
.
I wish to thank all those who, during this Week have prayed and will continue to pray for #ChristianUnity.
 

translation : fr william nellikal 

26 January 2021, 10:31