തിരയുക

മാനവസാഹോദര്യം വളരുവാനായി പ്രാര്‍ത്ഥിക്കാം

പാപ്പായുടെ പ്രാര്‍ത്ഥനാനിയോഗം - ജനുവരി 2021 : ഹ്രസ്വ വീഡിയോ സന്ദേശം മലയാളം അടിക്കുറിപ്പോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. യേശുവിനെ അനുഗമിക്കുന്നവര്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നാം മറ്റു സംസ്കാരങ്ങളോടും പാരമ്പര്യങ്ങളോടും വിശ്വാസങ്ങളോടും സഹോദര്യത്തില്‍ ഒന്നിക്കുന്നു.

2. പ്രാര്‍ത്ഥനയില്‍ നാം സഹോദരങ്ങളുമായി ഐക്യപ്പെടുകയാണ്.

3. സകലരുടെയും പിതാവായ ദൈവത്തിലേയ്ക്കു നമ്മെ ആനയിക്കുന്നത് സാഹോദര്യമാണ്.

4. സാഹോദര്യത്തിന്‍റെ തുറവുണ്ടെങ്കില്‍ മാത്രമേ പങ്കുവച്ചും സ്നേഹിച്ചും പരസ്പരം അറിഞ്ഞും ജീവിക്കുവാന്‍ സാധിക്കൂ.

5. മനുഷ്യാന്തസ്സിന്‍റെയും സാഹോദര്യത്തിന്‍റെയും സ്രോതസ്സ് ക്രൈസ്തവര്‍ക്ക് സുവിശേഷമാണെങ്കിലും, ഇതര മതങ്ങളിലെ ദൈവിക സാന്നിദ്ധ്യത്തെയും സഭ അംഗീകരിക്കുന്നുണ്ട്.

7. വിശ്വാസികള്‍ ഉറവിടങ്ങളിലേയ്ക്ക് തിരിച്ചു പോകണം. മൗലികമായവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. നമ്മുടെ വിശ്വാസത്തിന് അടിസ്ഥാനം ദൈവസ്നേഹവും സഹോദരസ്നേഹവുമാണ്.

8. ഇതര മതവിശ്വാസികളുമായി സഹകരിച്ചും സഹായിച്ചും കൂട്ടായ്മയില്‍ ജീവിക്കുവാനുള്ള കൃപയ്ക്കായി ദൈവത്തോടു പ്രാര്‍ത്ഥിക്കാം.
 

13 January 2021, 13:40