തിരയുക

നൈജീരിയായിൽ, 2021 ജനുവരി ഒന്നിന്, ബന്ദികർത്താക്കൾ വിട്ടയച്ച ബിഷപ്പ് മോസെസ് ചിക്ക്വെ (Bishop Moses Chikwe), മദ്ധ്യത്തിൽ നൈജീരിയായിൽ, 2021 ജനുവരി ഒന്നിന്, ബന്ദികർത്താക്കൾ വിട്ടയച്ച ബിഷപ്പ് മോസെസ് ചിക്ക്വെ (Bishop Moses Chikwe), മദ്ധ്യത്തിൽ 

നൈജീരിയ, ബിഷപ്പ് മോസെസ് ചിക്ക്വെയെ ബന്ദികർത്താക്കൾ വിട്ടയച്ചു!

ബിഷപ്പ് മോസെസ് ചിക്ക്വെ (of Bishop Moses Chikwe) അദ്ദേഹത്തിൻറെ ഡ്രൈവർ ന്തുബുയിസി റോബെർട്ട് (Ndubuisi Robert) എന്നിവരുടെ മോചനത്തിനായി പ്രാർത്ഥിച്ചവർക്കെല്ലാം നൈജീരിയായിലെ ഒവ്വേരി അതിരൂപതയുടെ ആർച്ചുബിഷപ്പ് അന്തോണി ഒബിന്ന നന്ദി പറയുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആഫ്രിക്കൻ നാടായ നൈജീരിയായിൽ സായുധർ തട്ടിക്കൊണ്ടുപോയ ബിഷപ്പ് മോസെസ് ചിക്ക്വെയും (Bishop Moses Chikwe) അദ്ദേഹത്തിൻറെ ഡ്രൈവർ ന്തുബുയിസി റോബെർട്ടും (Ndubuisi Robert) വിമോചിതരായി.

പുതുവത്സരദിനത്തിലാണ്, അതായത് (01/01/21) വെള്ളിയാഴ്ചയാണ് ബന്ദികർത്താക്കൾ ഇവരെ വിട്ടയച്ചതെന്ന് അന്നാട്ടിലെ ഒവ്വേരി അതിരൂപതയുടെ ആർച്ചുബിഷപ്പ് അന്തോണി ഒബിന്ന വെളിപ്പെടുത്തി.

ഇക്കഴിഞ്ഞ ഡിസമ്പർ 27-നാണ് ആയുധധാരികളായ ഒരു സംഘം ആളുകൾ ഇവരെ തട്ടിക്കൊണ്ടു പോയത്.

കൈയ്യിൽ മുറിവേറ്റ ഡ്രൈവർ ന്തുബുയിസി റോബെർട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണെന്ന് ആർച്ചുബിഷപ്പ് അന്തോണി ഒബിന്നയുടെ പ്രസ്താവനയിൽ കാണുന്നു. 

ഇവരുടെ മോചനത്തിനായി തീക്ഷണമായി പ്രാർത്ഥിച്ച എല്ലാവർക്കും, അതു പോലെതന്നെ സർക്കാരിനും സുരക്ഷാവിഭാഗത്തിനുമെല്ലാം അദ്ദേഹം നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

ഇവരുടെ മോചനത്തിനായി ഫ്രാൻസീസ് പാപ്പാ പുതുവത്സരദിനത്തിൽ, മദ്ധ്യാഹ്നപ്രാർത്ഥനാവേളയിൽ അഭ്യർത്ഥിച്ചിരുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 January 2021, 12:58