തിരയുക

കർദ്ദിനാൾ മർചേല്ലൊ സെമെറാറൊയെ (Cardinal Marcello Semeraro), വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊയെ (Cardinal Marcello Semeraro), വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ  

വിശുദ്ധരുടെ നാമകരണത്തിനായുള്ള സംഘത്തിൻറെ പുതിയ പ്രഖ്യാപനങ്ങൾ!

ഒരു രക്തസാക്ഷിത്വവും ഏഴു ദൈവദാസരുടെ വീരോചിത പുണ്യങ്ങളും അംഗീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘം പുതിയ 8 പ്രഖ്യാപനങ്ങൾ പുറപ്പെടുവിച്ചു.

വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊയെ (Cardinal Marcello Semeraro) വ്യാഴാഴ്‌ച (21/01/21) വത്തിക്കാനിൽ സ്വീകരിച്ച വേളയിൽ ഫ്രാൻസീസ് പാപ്പാ അധികാരപ്പെടുത്തിയതനുസരിച്ചാണ് പ്രസ്തുത സംഘം പുതിയ പ്രഖ്യാപനങ്ങൾ പുറപ്പെടുവിച്ചത്.

ഈ എട്ടു പ്രഖ്യാപനങ്ങളിൽ ഒരെണ്ണം ഇറ്റലി സ്വദേശിയായ ഇടവകവൈദികൻ ജൊവാന്നി ഫൊർണസീനിയുടെ (Giovanni Fornasini) രക്തസാക്ഷിത്വം അംഗീകരിക്കുന്നതാണ്.

1944 ഒക്ടോബർ 13-നാണ് ഇറ്റലിയിലെ തന്നെ സാൻ മർത്തീനൊ ദി കപ്രാറയിൽ (San Martino di Caprara) വച്ച് വിശ്വാസത്തെ പ്രതി അദ്ദേഹം ജീവൻ ബലികൊടുത്തുത്.

ശേഷിച്ച പ്രഖ്യാപനങ്ങൾ 5 ദൈവദാസരുടെയും 2 ദൈവദാസികളുടെയും വീരോചിത പുണ്യങ്ങൾ അംഗീകരിക്കുന്നവയാണ്.

ഇവരിൽ നാലു പേർ ഇറ്റലിക്കാരാണ്. ശേഷിച്ച 3 പേർ ബ്രിട്ടൻ, സ്പെയിൻ ഫ്രാൻസ് എന്നീ നാടുകളിൽ നിന്നുള്ളവരാണ്.

സെമിനാരി വിദ്യാർത്ഥി പസ്ക്വാലെ കൻസ്സീ (Pasquale Canzii), രൂപതാവൈദികരായ മിഖേലെ അർക്കാഞ്ചലൊ മരിയ അന്തോണിയൊ വീന്തി (Michele Arcangelo Maria Antonio Vinti), റുജ്ജേരൊ മരിയ കപുത്തൊ (Ruggero Maria Caputo) എന്നീ ദൈവദാസരും സാമൂഹ്യ സേവന സമുദ്ധാരണ പ്രവർത്തന പ്രസ്ഥാനത്തിൻറെ സ്ഥാപകയായ അല്മായ അദേലൊ ബൊനോളിസ് (Adele Bonolis) എന്ന ദൈവദാസിയുമാണ് ഇറ്റലിക്കാർ.

വിരോചിത പുണ്യങ്ങൾ അംഗീകരിക്കപ്പെട്ട ദൈവദാസി, എറ്റം പരിശുദ്ധ കുരിശിൻറെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻറെ പീഢാസഹനത്തിൻറെയും സഹോദരികൾ എന്ന സന്ന്യാസിനി സമൂഹത്തിൻറെ സ്ഥാപകയായ, യേശുവിൻറെ മറിയം യൗസേപ്പ് (Mary Joseph of Jesus) ബ്രിട്ടൻ സ്വദേശിനിയും അല്മായനായ ദൈവദാസൻ ജാക്കമൊ മസർനാവു ഫെർണാണ്ടസ് (Giacomo Masarnau Fernández) സ്പെയിൻകാരനും അല്മായനായ ഷെറോം ല്യേഷൻ (Jérôme Lejeune) ഫ്രാൻസ് സ്വദേശിയും ആണ്. 

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 January 2021, 15:57