ജന്മനാളില്‍ ഗന്ധര്‍വ്വഗായകന് പ്രാര്‍ത്ഥനാപൂര്‍വ്വം ഒരു ഗാനാര്‍ച്ചന
- ഫാദര്‍ വില്യം നെല്ലിക്കല്‍
ഗന്ധര്‍വ്വനാദത്തില്‍ ഒരപൂര്‍വ്വഗാനം
വരാപ്പുഴ അതിരൂപതയുടെ മുന്‍മെത്രാപ്പോലീത്ത ഡോ. കൊര്‍ണേലിയൂസ് ഇലഞ്ഞിക്കലിന്‍റെ കവിഹൃദയവും ആത്മീയതയും തെളിഞ്ഞുനില്ക്കുന്ന ഗാനമാണ് ഗന്ധര്‍വ്വനാദത്തിലൂടെ കേരളത്തിനു ലഭ്യമായ "യേശുവേ സര്‍വ്വേശസൂനുവേ...." ക്രിസ്തുവിനെ “വേദാന്ത കാതലേ...” എന്നു വിളിച്ചു പ്രാര്‍ത്ഥിക്കുന്ന കൊര്‍ണേലിയൂസ് പിതാവിന്‍റെ ഗാനം ക്രിസ്തുവിജ്ഞാനിയത്തിന്‍റെ സൂക്ഷ്മതയുള്ളതാണ്. ജോബ് & ജോര്‍ജ്ജ് സംഗീതജോഡി വരികളുടെ അര്‍ത്ഥഗാംഭീര്യം ഉള്‍ക്കൊണ്ട് 1991-ല്‍ ചിട്ടപ്പെടുത്തി കെ. ജെ. യേശുദാസ് പാടി അനശ്വരമാക്കിയ ഈ ഗാനം മലയാളത്തിനു മുതല്‍ക്കൂട്ടാണ്.
പ്രിയ ഗായകന് 81-Ɔο ജന്മദിന ആശംസയായി പ്രാര്‍ത്ഥനയോടെ ഈ ഗാനം സമര്‍പ്പിക്കുന്നു.
യേശുവേ, സര്‍വ്വേശ സൂനുവേ!
വിശ്വപ്രകാശമേ നീ നയിക്കൂ
ക്രിസ്തുവേ, വേദാന്ത കാതലേ,
ശൂന്യമെന്‍ മാനസം നീ നിറയ്ക്കൂ!
- യേശുവേ
നീര്‍ച്ചാലുകള്‍ തേടിവരും
മാന്‍പേടപോല്‍ ഞാന്‍ വരുന്നു
സ്നേഹമേ, വറ്റാത്ത സ്നേഹമേ
തീരാത്ത ദാഹമായ് ഞാന്‍ വരുന്നു.
- യേശുവേ
ജീവദാതാ, സ്നേഹരാജാ
ആത്മനാഥാ, നീ വരിക
എന്നില്‍ വസിക്കൂ എന്നെ നയിക്കൂ
നിന്നില്‍ ഞാനെന്നെന്നും ഒന്നായ് ഭവിപ്പൂ.
- യേശുവേ
തരംഗിണിയുടെ “ക്രിസ്തീയഭക്തിഗാനം” എന്ന ശേഖരത്തിലെ ആദ്യഗാനമാണിത്.