തിരയുക

Vatican News
സഭയുടെ  ലോക പ്രാര്‍ത്ഥനാ ശ്രൃംഖല സഭയുടെ ലോക പ്രാര്‍ത്ഥനാ ശ്രൃംഖല 

സഭയുടെ പ്രാര്‍ത്ഥനാശ്രൃംഖലയ്ക്ക് ഔദ്യോഗിക പദവി

ലോക പ്രാര്‍ത്ഥനാ ശ്രൃംഖലയെ (World Prayer Network Foundation) പാപ്പാ ഫ്രാന്‍സിസ് നൈയ്യാമിക സ്ഥാപനമാക്കി.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

പ്രാര്‍ത്ഥനാ പ്രസ്ഥാനത്തിന് നൈയ്യാമിക സ്ഥാനം
കിഴക്കിന്‍റെ സുവിശേഷ പ്രബോധകനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്‍റെ തിരുനാളില്‍ ഡിസംബര്‍ 3, വ്യാഴാഴ്ച പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലൂടെയാണ് ഇത്രയുംകാലം സഭയുടെ പ്രാര്‍ത്ഥനാ പ്രേഷിതത്വം, Apostolate of Prayer എന്ന പ്രസ്ഥാനമായി ഈശോസഭാസമൂഹം നേതൃത്വംനല്കിയിരുന്ന സേവനത്തിന് ഒരു കാനോനിക നൈയ്യാമിക പദവി നല്കിക്കൊണ്ട് “ലോക പ്രാര്‍ത്ഥനാ ശ്രൃംഖലയ്ക്ക്” (World Prayer Network Foundation) പാപ്പാ ഫ്രാന്‍സിസ് രൂപംനല്കിയത്.

ഈശോസഭയുടെ മേല്‍നോട്ടത്തില്‍
സഭാനിയമത്തിന്‍റെ ഔദ്യോഗിക പിന്‍ബലമുള്ള ഒരു വ്യക്തി അതിന്‍റെ ഉത്തരവാദിത്ത്വം വഹിക്കുമ്പോഴും ഈശോസഭയ്ക്കാണ് പ്രാര്‍ത്ഥനാ ശ്രൃംഖലയുടെ പൂര്‍ണ്ണമായ അധികാരമെന്ന് വിജ്ഞാപനത്തിലൂടെ പാപ്പാ വ്യക്തമാക്കി. ഇപ്പോള്‍ പാപ്പായുടെ പ്രതിമാസ പ്രാര്‍ത്ഥനാ നിയോഗങ്ങളുടെ മേല്‍നോട്ടംവഹിക്കുന്ന ഈശോസഭാംഗം ഫാദര്‍ ഫ്രെദറിക്ക് ഫോര്‍ണോസിനെ തന്നെയാണ് ലോക പ്രാര്‍ത്ഥനാ ശ്രൃംഖയുടെ, പുതിയ നിയമരൂപമെടുത്ത ഫൗണ്ടേഷന്‍റെ രാജ്യാന്തര ഡയറക്ടറായി പാപ്പാ നിയമിച്ചതെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് പുറത്തുവിട്ട പ്രസ്താവന അറിയിച്ചു.
 

04 December 2020, 15:21