ബിഷപ്പ് സെബാസ്റ്റ്യന്‍ കല്ലുപുര പാറ്റ്നയുടെ മെത്രാപ്പോലീത്ത
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. തീക്കോസ് സ്വദേശി
പാറ്റ്നയുടെ പിന്‍തുടര്‍ച്ചാവകാശമുള്ള സഹായമെത്രാനായി സേവനംചെയ്യവെയാണ് പാപ്പാ ഫ്രാന്‍സിസ് ബിഷപ്പ് സെബാസ്റ്റ്യന്‍ കല്ലുപുരയെ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിച്ചത്.
2. വിരമിക്കുന്ന മെത്രാപ്പോലീത്ത
പാറ്റ്നയുടെ മെത്രാപ്പോലീത്തയായി 15 വര്‍ഷക്കാലം സ്തുത്യര്‍ഹമായ സേവനംചെയ്ത ആര്‍ച്ചുബിഷപ്പ് വില്യം ഡിസൂസ എസ്.ജെ. കാനോനിക പ്രായപരിധി 75 വയസ്സ് എത്തി വിരമിക്കുകയാണ്. അദ്ദേഹം സമര്‍പ്പിച്ച സ്ഥാനത്യാഗം പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചുകൊണ്ടാണ് സഹായ മെത്രാനായിരുന്ന ബിഷപ്പ് സെബാസ്റ്റ്യന്‍ കല്ലുപുരയെ മെത്രാപ്പോലീത്തയായി ഡിസംബര്‍ 9-ന് നിയമിച്ചത്.
3. നിയുക്ത മെത്രാപ്പോലീത്തയുടെ
അജപാലന വഴികള്‍
1984-ല്‍ പാറ്റ്ന അതിരൂപതയിലെ മിഷണറിയായി സെബാസ്റ്റ്യന്‍ കല്ലുപുര
പൗരോഹിത്യം സ്വീകരിച്ചു. 2009-ല്‍ വടക്കെ ഇന്ത്യയിലെ ബുക്സാര്‍ രൂപതയുടെ മെത്രാനായി നിയമിതനായി. 2018-ല്‍ അതിരൂപതയുടെ മെത്രാപ്പോലീത്ത സ്ഥാനത്തേയ്ക്ക് പിന്‍തുടര്‍ച്ചാവകാശമുള്ള സഹായമെത്രാനായി പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചു.
നിലവില്‍ ഭാരതത്തിലെ ലത്തീന്‍ സഭയുടെ കുടുംബങ്ങള്‍ക്കുള്ള കമ്മിഷന്‍റെയും “കാരിത്താസ് ഇന്ത്യ” ഉപവിപ്രസ്ഥാനത്തിന്‍റെയും ചെയര്‍മാനാണ്.