തിരയുക

വിക്ടര്‍ ലിങ്ഡോ ആര്‍ച്ചുബിഷപ്പ് വിക്ടര്‍ ലിങ്ഡോ ആര്‍ച്ചുബിഷപ്പ് 

ബിഷപ്പ് വിക്ടര്‍ ലിങ്‍ഡോ ഷില്ലോങ്ങിന്‍റെ മെത്രാപ്പോലീത്ത

വടക്കെ ഇന്ത്യയില്‍ മേഘാലയിലെ ഷില്ലോങ് അതിരൂപതയുടെ അജപാലകന്‍

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഖാസി തദ്ദേശീയ അജപാലന്‍
ഡിസംബര്‍ 28-Ɔο തിയതി തിങ്കളാഴ്ചയാണ് മേഘാലയിലെ ജോവായ് രൂപതയില്‍ സേവനംചെയ്യുകയായിരുന്ന ബിഷപ്പ് വിക്ടര്‍ ലിങ്ഡോയെ ഷില്ലോങ് അതിരൂപതയുടെ മെത്രാപ്പോലീത്തയായി പാപ്പാ ഫ്രാന്‍സിസ് നിയമിച്ചത്. ഷില്ലോങ്ങിന്‍റെ മുന്‍മെത്രാപ്പോലീത്ത ഡോമിനിക് ജാല 2019 ഒക്ടോബര്‍ 10-ന് അമേരിക്കയിലെ ഓക്ലാന്‍റിലുണ്ടായ കാറപകടത്തില്‍ മരണമടഞ്ഞതിനെ തുടര്‍ന്നാണ് പുതിയ നിയമനം ഉണ്ടായത്. ബിഷപ്പ് വിക്ടര്‍ ലിങ്ഡോ, 64 വയസ്സ് മേഘലയ സ്വദേശിയാണ്.

ജീവിതരേഖ
1956-ല്‍ മേഘാലയിലെ കിഴക്കന്‍ ഖാസിക്കുന്നിലെ വാഹ്ലാങ്ങില്‍ ജനിച്ചു.
1975-ല്‍ ഷില്ലോങ്ങിലെ സെന്‍റ് പോള്‍സ് സെമിനാരിയില്‍ വൈദികപഠനം ആരംഭിച്ചു.
1987-ല്‍ പൗരോഹിത്യം സ്വീകരിച്ചു.
1987-90 സഹവികാരി തിരുവുത്ഥാനത്തിന്‍റെ ഇടവക, പിനൂര്‍സ്ലായ് മേഘാലയ.
1990-91 സഹവികാരി സെന്‍റ് ജോസഫ് ഇടവക, മൗക്കാര്‍ ഷില്ലോങ്.
ഇവിടെവച്ച് ബി. എഡ്. പഠനം പൂര്‍ത്തിയാക്കി.
1992-94 ലൈറ്റിങ്കോട്ടിലെ ദിവ്യകാരുണ്യ ഇടവകയുടെ വികാരിയും സ്ഥലത്തെ ഹൈക്കൂളിന്‍റെ പ്രധാനാദ്ധ്യാപകനും.

1994-2000 സെന്‍റ് പോള്‍ ഇടവക അപ്പര്‍ ഷില്ലോങ്ങിന്‍റെ വികാരിയും സെന്‍റ് ഗബ്രിയേല്‍ സ്കൂളിന്‍റെ പ്രധാനാദ്ധ്യാപകനും.
2001-05 ഷില്ലോങ്ങ് അതിരൂപതയുടെ മിഷന്‍ പ്രൊക്യുറേറ്റര്‍.
2003-05 – മദുരൈ കാമരാജ് യൂണിവേഴ്സിറ്റിയില്‍നിന്നും എം. എഡ്. പൂര്‍ത്തിയാക്കി.
2005-06 ക്രിസ്ത്യാനികളുടെ സഹായമായ നാഥയുടെ ഇടവക ഷില്ലോങ്ങിന്‍റെ വികാരി.
2006-2016 പടിഞ്ഞാറന്‍ ഖാസിക്കുന്നിലെ നോങ്സ്റ്റോയിന്‍ രൂപതയുടെ മെത്രാനായി മുന്‍പാപ്പാ ബെനഡിക്ട് നിയമിച്ചു.
2016-2020 മേഘാലയിലെ കിഴക്കന്‍ ഖാസിക്കുന്നിലെ ജോവായ് രൂപതാദ്ധ്യക്ഷനായി പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 December 2020, 11:16