കൊറോണബാധയുടെ രണ്ടാമോളം : സന്ദര്‍ശന കേന്ദ്രങ്ങള്‍ വത്തിക്കാന്‍ അടച്ചു
മ്യൂസിയവും മറ്റു പൊന്തിഫിക്കല്‍ സന്ദര്‍ശനകേന്ദ്രങ്ങളും അടച്ചിട്ടു.
- ഫാദര്‍ വില്യം നെല്ലിക്കല്‍
നവംബര്‍ 3-Ɔο തിയതി ഇറ്റാലിയന്‍ സര്‍ക്കാര്‍ പ്രസിദ്ധപ്പപെടുത്തിയ കൊറോണ വൈറസ് പ്രതിരോധ നടപടിക്രമങ്ങളോടു സഹകരിച്ചുകൊണ്ടാണ് വത്തിക്കാന്‍ ഈ തീരുമാനം എടുത്തതെന്ന് പ്രസ്താവന അറിയിച്ചു. നവംബര്‍ 5-മുതല്‍ ഡിംസംബര്‍ 3-വരെയാണ് വത്തിക്കാന്‍ മ്യൂസിയവും മറ്റു പൊന്തിഫിക്കല്‍ സന്ദര്‍ശന കേന്ദ്രങ്ങളും അടച്ചിടാന്‍ തല്ക്കാലം തീരുമാനിച്ചതെന്നും വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.
ഏതെങ്കിലും സ്ഥാപനം സന്ദര്‍ശിക്കുവാന്‍ ഓണ്‍ലൈനില്‍ പണമടച്ച് ടിക്കറ്റ് വാങ്ങിയിട്ടുള്ളവര്‍ക്ക് തുക ഓണ്‍ലൈനില്‍ത്തന്നെ തിരിച്ചുനല്കുന്നതായും അറിയിച്ചു.
06 November 2020, 14:54