തിരയുക

നിര്‍മ്മിതബുദ്ധി പൊതുനന്മയ്ക്ക് ഉപകാരപ്രദമാവാന്‍ പ്രാര്‍ത്ഥിക്കാം

നവംബര്‍ 2020 - പാപ്പായുടെ പ്രാര്‍ത്ഥനാനിയോഗം

1. നാം ഇന്ന് കാണുന്ന യുഗാന്തര മാറ്റങ്ങളുടെ ഹൃദയഭാഗത്ത് (artificial intelligence) നിര്‍മ്മിതബുദ്ധിയാണ്.

2. പൊതുനന്മയ്ക്ക് ഉപകരിക്കുമെങ്കില്‍ നിര്‍മ്മിതബുദ്ധികൊണ്ടു പ്രവര്‍ത്തിക്കുന്ന റോബോട്ടിക്സിനും (Robotics) മെച്ചപ്പെട്ടൊരു ലോകം സൃഷ്ടിക്കുവാനാകും.

3. സാങ്കേതിക പുരോഗതി സമൂഹത്തില്‍ അസമത്വം വളര്‍ത്തുകയാണെങ്കില്‍ അതു പുരോഗതിയേയല്ല.

4. യഥാര്‍ത്ഥ വികസനം മനുഷ്യാന്തസ്സിനെയും സൃഷ്ടിയെയും ഒരുപോലെ മാനിക്കുന്നതാവണം.

5. റോബോട്ടിക്സും നിര്‍മ്മിതബുദ്ധിയും മാനവികതയ്ക്ക് ഉപകാരപ്രദമാകുന്നതിനായി നമുക്കു പ്രാര്‍ത്ഥിക്കാം.

6. നമുക്കു പറയാനാവണം, “അതു മാനുഷികമാണ്!”

 

subtitles translated by fr william nellikal 

 

16 November 2020, 14:10