തിരയുക

ആഗ്ര അതിരൂപതയുടെ  നിയുക്ത മെത്രാപ്പോലീത്ത റാഫി മഞ്ഞളി ആഗ്ര അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത റാഫി മഞ്ഞളി 

ബിഷപ്പ് റാഫി മഞ്ഞളി ആഗ്രാ അതിരൂപതയുടെ മെത്രാപ്പോലീത്ത

75 വയസ്സ് എത്തിയ ആഗ്രായുടെ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് ആല്‍ബര്‍ട്ട് ഡിസൂസയുടെ സ്ഥാനത്യാഗം പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചു.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

ബിഷപ്പ് മഞ്ഞളിയുടെ നിയമനം
വടക്കെ ഇന്ത്യയില്‍ അലഹബാദ് രൂപതയുടെ മെത്രാനായി (2013-നവംബര്‍ 2020) സേവനംചെയ്യുകയായിരുന്ന ബിഷപ്പ് റാഫി മഞ്ഞളിയെ പാപ്പാ ആഗ്രാ അതിരൂപതയുടെ അജപാലകനായി നിയമിച്ച വിജ്ഞാപനം നവംബര്‍ 12-Ɔο തിയതി വ്യാഴാഴ്ച വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി.  62 വയസ്സുള്ള ബിഷപ്പ് മഞ്ഞളി 7 വര്‍ഷക്കാലം വാരനാസി രൂപതയുടെ മെത്രാനായും സേവനംചെയ്തിട്ടുണ്ട് (2007-2013). കേരളത്തില്‍ തൃശൂര്‍ സീറോമലബാര്‍ അതിരൂപതാംഗമാണ് നിയുക്തമെത്രാപ്പോലീത്ത റാഫി മഞ്ഞളി.

ആര്‍ച്ചുബിഷപ്പ് ആല്‍ബര്‍ട്ടിന്‍റെ സ്ഥാനത്യാഗം
ആഗ്രായുടെ മെത്രാപ്പോലീത്തയായി സേവനംചെയ്ത ആര്‍ച്ചുബിഷപ്പ് ആല്‍ബര്‍ട്ട് ഡിസൂസ കനോനിക പ്രായപരിധി 75-വയസ്സെത്തിയപ്പോള്‍  വത്തിക്കാനു സമര്‍പ്പിച്ച സ്ഥാനത്യാഗം പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചുകൊണ്ടാണ് പുതിയ നിയമനം നടത്തിയത്. മാംഗളൂര്‍ സ്വദേശിയായ ആര്‍ച്ചുബിഷപ്പ് ആല്‍ബര്‍ട്ട് 13 വര്‍ഷക്കാലം ആഗ്രായില്‍ സ്തുത്യര്‍ഹമായ സേവനംചെയ്തുകൊണ്ടാണ് വിരമിക്കുന്നത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 November 2020, 11:20